Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 9:00 pm

Menu

Published on November 5, 2018 at 4:53 pm

വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഇതാ പുതിയ ഫീച്ചര്‍ കൂടി

private-chat-feature-for-whatsapp-group

ഉപയോക്താക്കള്‍ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചര്‍കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാറുള്ള’ വാബീറ്റ ഇന്‍ഫോ’ എന്ന വെബ്‌സൈറ്റ് ആണ് ഈ വിവരം പുറത്തുവിടുന്നത്.

വാട്‌സ്ആപ്പിന്റെ 2.18.335 ആന്‍ഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിലാണ് പ്രൈവറ്റ് മെസേജ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. റിപ്ലൈ പ്രവറ്റ്‌ലി എന്നാണ് ഈ ഫീച്ചറിന് പേര്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സ്വകാര്യ സന്ദേശങ്ങള്‍ അയക്കാന്‍ ഇതുവഴി സാധിക്കും. പഴയ ഗ്രൂപ്പ് സന്ദേശങ്ങളിലും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ അഡ്മിന്‍മാര്‍ക്ക് മാത്രം അയക്കാന്‍ സാധിക്കുന്ന ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്കും പ്രൈവറ്റ് ചാറ്റ് ഫീച്ചര്‍ ഉപയോഗപ്പെടുത്താനാവും.

ടെലിഗ്രാം പോലുള്ള മെസേജിങ് സേവനങ്ങളില്‍ പ്രൈവറ്റ് മെസേജ് ഫീച്ചര്‍ ലഭ്യമാണ്. അടുത്തിടെ നിരവധി പുതിയ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് ബീറ്റാ ആപ്പില്‍ വന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വെക്കേഷന്‍ മോഡ്, സൈലന്റ് മോഡ്, സ്റ്റിക്കര്‍ എന്നിവ അതില്‍ ചിലതാണ്. ഇത് കൂടാതെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും വാട്‌സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News