Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റഹിം സിങ് പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്ന ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമക്കെതിരെ വ്യാപക പ്രതിഷേധം. പഞ്ചാബിലും ഹരിയാണയിലും പ്രതിഷേധമുണ്ടായത്. വിവിധ സിക്ക് സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഹരിയാനയിലെ വിവാദ ആള്‍ ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിനെ മറികടന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപലേറ്റ് ട്രൈബ്യൂണല്‍ സിനിമക്ക് അനുമതി നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇസെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ അടക്കം രാജിവെച്ചിരുന്നു.ചിത്രം നിർമ്മിച്ചിരിക്കുന്നത് ദേര സച്ച സൗദ തന്നെയാണ്. ജീത്തു അറോറയും നായകനായ റാം റഹിം സിങ്ങും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആറു പാട്ടുകളെഴുതി സംഗീതസംവിധാനം നിര്‍വഹിച്ചതും സിങ് ആണ്. രണ്ട് കൊലപാതക്കേസുകളിലും പീഡനക്കേസിലും പ്രതിയാണ് നാല്പത്തിയേഴുകാരനായ റാം റഹിം സിങ്. സി.ബി.ഐ അന്വേഷണവും നേരിടുന്നുണ്ട്.
Leave a Reply