Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിക്കാനായി കൊണ്ടുവന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ പ്രധാന പ്രയോഗങ്ങളെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത്.’ദ ടെലഗ്രാഫ്’ ദിനപത്രമാണ് രാഹുലിന്റെ കുറിപ്പിന്റെ ചിത്രം ഔദ്ധ്യോഗിക ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. ‘ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി പറയുന്നത് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. വ്യാപം കേസിലും ലളിത് മോദി വിഷയത്തിലും അദ്ദേഹഹത്തിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ താല്‍പ്പര്യമുണ്ട്’ ഹിന്ദിയിലുള്ള പ്രസംഗം ഇംഗ്ലീഷിലാണ് രാഹുല്‍ഗാന്ധി എഴുതിയിട്ടുള്ളത്. ഇത് ട്വിറ്ററില്‍ പ്രചരിച്ചതോടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രാഹുലിന്റെ ക്ലീന്‍ചിറ്റ് എന്ന പേരിലാണ് കുറിപ്പ് സംബന്ധിച്ച കമന്റുകളും പോസ്റ്റുകളും പ്രചരിക്കുന്നത്. രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.
–
–
Leave a Reply