Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:44 am

Menu

Published on October 11, 2014 at 11:49 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചു

rajasthan-mans-genitals-castrated-by-angry-mob-for-rape-attempt

ഗംഗാനഗര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം. സുരേഷ് കുമാര്‍ എന്ന 40കാരനാണ് നാട്ടുകാർ  ഇത്തരമൊരു  പ്രാകൃതമായ ശിക്ഷയ്ക്ക് വിധേയനായത്.ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്  ഇയാളെ നാട്ടുകാര്‍ പിടികൂടുന്നത്. ഇയാളെ ജനക്കൂട്ടം ഒരു മണിക്കൂറോളം മര്‍ദ്ദിച്ചതിന് ശേഷം കശാപ്പ് ശാലയില്‍ കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇയാളെ പന്നീട് വഴിയില്‍ ഉപേക്ഷിച്ചു.വഴിയരികില്‍ ചോര വാര്‍ന്നൊലിച്ച നിലയില്‍ ഇയാളെ കണ്ടിട്ടും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷി പറയുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയാണിതെന്നും ഇയാള്‍ പറഞ്ഞു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News