Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 9:12 am

Menu

Published on February 19, 2014 at 1:07 pm

ശ്രീരാമനും സീതയും വനവാസക്കാലത്ത് ജീവിച്ചിരുന്ന ഗുഹ കണ്ടെത്തി!

ram-lakshman-and-sita-stayed-in-korba-caves-during-exile

റായ്പൂർ :പുരാണഗ്രന്ഥമായ രാമായണത്തിലെ ശ്രീരാമനും സീതയും വനവാസക്കാലത്ത് ജീവിച്ചിരുന്ന ഗുഹ കണ്ടെത്തി . സി എന്‍ എന്‍ – ഐ ബി എന്നാണ് പുരാവസ്തു വകുപ്പാണ് ശ്രീരാമനും സീതയും ജീവിച്ച ഗുഹ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.ഗുഹയ്ക്കടുത്തുള്ള ശ്രീരാമന്റെ ക്ഷേത്രത്തിന് സമീപത്തായി സീതയുടെ കാല്‍പാടുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സത്യയുഗത്തിലാണത്രെ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ത്രേതായുഗത്തില്‍ ജീവിച്ചു എന്ന് കരുതപ്പെടുന്ന സീതയുടെ കാല്‍പ്പാടുകളാണ് അതിന് മുന്‍പത്തെ യുഗത്തില്‍ നിര്‍മിച്ച ക്ഷേത്രത്തില്‍ കാണുന്നത്.കോര്‍ബ ഗുഹകളിലൊന്നില്‍നിന്നും ശ്രീരാമൻറെയും  സീതയുടെയും ലക്ഷ്മണൻറെ യും വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനവാസക്കാലത്ത് രാമലക്ഷ്മണന്മാര്‍ സീതയോടൊരുമിച്ച് കോര്‍ബ ഗുഹകളിലെത്തി എന്നാണ് പറയപ്പെടുന്നത്.അതേസമയം ശ്രീരാമനും സീതയും ലക്ഷ്മണനും മറ്റും സാങ്കല്‍പിക കഥാപാത്രങ്ങളാണെന്നും ജീവിച്ചിരുന്നവരാണെന്നും വാദങ്ങളുണ്ട്. എന്നാല്‍ ബാബറി മസ്ജിദ് കേസിലെ വിധിപ്രസ്താവത്തില്‍ ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണ് എന്ന പ്രസ്താവന അലഹാബാദ് ഹൈക്കോടതി നടത്തിയിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും സന്ദര്‍ശിച്ചതായും പറയപ്പെടുന്നുണ്ട്. ഈ കഥയുമായി ബന്ധമുള്ളതാണ് ആന്ധ്രപ്രദേശിലെ പ്രശസ്തമായ ലേപാക്ഷി ക്ഷേത്രം. കൂടാതെ വയനാട്ടിലെ ജഡായുപ്പാറ, എടക്കല്‍ ഗുഹ തുടങ്ങിയവയും ശ്രീരാമനും സീതയും ലക്ഷ്മണനും ചേര്‍ന്ന്‍ സന്ദര്‍ശിച്ചതായി പറയപ്പെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News