Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:27 am

Menu

Published on July 25, 2013 at 12:16 pm

ടെലിവിഷന്‍ അവതാരകയ്ക്ക് നേരെ പീഡനശ്രമം

rape-attempt-with-tv-anchor

കൊല്‍ക്കത്ത : ടെലിവിഷന്‍ അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. മുംബൈ സ്വദേശിനിയായ ടെലിവിഷന്‍ അവതാരകയെയാണ് കൊല്‍ക്കത്ത ഹൊവ്ര റെയില്‍വെ സ്റ്റേഷനു സമീപം മദ്യപിച്ചെത്തിയ ആൾ അപമാനിക്കാന്‍ ശ്രമിച്ചത്.മുംബൈയില്‍ ഒരു പ്രമുഖ ചാനലിന്‍റെ അവതാരകയായ യുവതി വിനോദയാത്രയ്ക്കായാണ് പിതാവിനും സൂഹൃത്തുക്കള്‍ക്കുമൊപ്പം കൊല്‍ക്കത്തയില്‍ എത്തിയത് . പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യവേ രാത്രിയില്‍ ഭക്ഷണം വാങ്ങുവാന്‍ ഒരു ഹോട്ടലിനു മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. അവിടെ മദ്യപിച്ചെത്തിയാള്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവതിയെ കടന്നു പിടിക്കുകയും കാറില്‍ നിന്നും ബലമായി പിടിച്ച് പുറത്തേക്കിറക്കാനും ശ്രമിച്ചു. ബഹളം കേട്ട് എത്തിയ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു .തുടര്‍ന്ന് പോലീസെത്തി അക്രമിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അതേസമയം, ബഹളം കേട്ട് അവിടയെത്തിയവര്‍ തങ്ങളെ രക്ഷിക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ലെന്നും ചുറ്റും കൂടി നിന്നവര്‍ അക്രമിയെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചു .

Loading...

Leave a Reply

Your email address will not be published.

More News