Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:27 am

Menu

Published on January 23, 2015 at 5:08 pm

‘എന്നെ ഒന്ന് ബലാത്സംഗം ചെയ്യൂ’ ഒരു പെണ്‍കുട്ടി പറയുന്നു

rape-me-criticise-indian-males-attitude-towards-woman

ദില്ലി: ‘എന്നെ ഒന്ന് ബലാത്സംഗം ചെയ്യൂ’എന്ന് ഒരു പെണ്‍കുട്ടി പറയുന്നു. തെറ്റിദ്ധരിക്കേണ്ട ഇതൊരു മനോഹരമായ കവിതയാണ്. ഹിന്ദി കവിത എന്ന യൂട്യൂബ് അക്കൗണ്ടിലാണ് ഈ വീഡിയോ അവതരിപ്പിച്ചിട്ടുള്ളത്. ‘വരൂ എന്നെ ബലാത്സംഗം ചെയ്യു’ എന്നുള്ളത് ഈ കവിതയുടെ വിഷയമാണ്. 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുതൽ 90 വയസ്സുള്ള വൃദ്ധർ വരെ നമ്മുടെ സമൂഹത്തില്‍ സുരക്ഷിതരല്ലെന്ന ശക്തമായ സന്ദേശമാണ് ഈ വീഡിയോ നമുക്ക് പറഞ്ഞു തരുന്നത്. സ്കൂൾ യൂണിഫോമിട്ട് ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന കുഞ്ഞു വിദ്യാര്‍ത്ഥിനിയും, ചുരിദാര്‍ ധരിച്ച് മാര്‍ക്കറ്റില്‍ വിലപേശുന്ന വീട്ടമ്മയും , തെരുവില്‍ ഒറ്റക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയും, ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദയിടുന്ന സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. സ്വന്തം വീട്ടിലെ സ്ത്രീകളുടെ കാര്യത്തില്‍ മാത്രം എത്രത്തോളം കപടസദാചാരക്കാരാണ് ആണുങ്ങളെന്നും ഈ വീഡിയോയിൽ പറയുന്നു. വരൂ… എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News