Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:34 am

Menu

Published on May 16, 2015 at 10:51 am

നിങ്ങളോർക്കുന്നുവോ അരുണ ഷാൻ ബാഗിനെ ? ലൈംഗിക അതിക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ?

rape-survivor-kem-nurse-aruna-shanbaug-in-icu-critical

മുബൈ: സഹപ്രവര്‍ത്തകനാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണാഷാന്‍ബാഗിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍. അരുണ ജോലി ചെയ്തിരുന്നതും വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്നതുമായ കെ.ഇ.എം ആശുപത്രി അധികൃതരാണ് കടുത്ത ന്യുമോണിയ ബാധ മൂലം വെന്‍റിലേറ്റര്‍ സഹായം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.
1973ലാണ് നഴ്സായി അരുണാഷാന്‍ബാഗിനെ ജോലി ചെയ്തിരുന്ന കെ.ഇ.എം ആശുപത്രിയില്‍ വച്ച്, സഹപ്രവര്‍ത്തകന്‍ സോഹന്‍ ലാല്‍ ബര്‍ത വാല്‍മീകി ബലാല്‍സംഗം ചെയ്തത്. പട്ടിയുടെ ബെല്‍റ്റുപയോഗിച്ച് കെട്ടിയിട്ട് നടത്തിയ ക്രൂരകൃത്യത്തിന്‍െറ ഫലമായി അന്നുമുതല്‍ കോമയില്‍ കഴിയുന്ന അരുണയുടെ സംരക്ഷണ ചുമതല കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു.

Aruna-Shanbag1S

ഇപ്പോള്‍ 68 വയസ്സായ അരുണയുടെ ജീവിതത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമായ പിങ്കി വിറാനി ‘അരുണയുടെ കഥ’ എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങിയിരുന്നു.അരുണക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തണമെന്നും അരുണ ദയാവധത്തിനു അര്ഹയാനെന്നുമുന്നയിച്ച് 2011ല്‍ പിങ്കി വിറാനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു . എന്നാല്‍ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതിനെതിരെ കെ.ഇ.എം. ആശുപത്രി ജീവനക്കാര്‍ നിയമപോരാട്ടം നടത്തിയതിന്‍െറ ഫലമായാണ് സുപ്രീം കോടതി കേസ് തള്ളിയത്.

Loading...

Leave a Reply

Your email address will not be published.

More News