Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: മേക്കപ്പ് എന്നത് ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് പുതു തലമുറയ്ക്ക്. മുന്‍പ് മേക്കപ്പിന്റെ പേരില്‍ പഴി കേട്ടിരുന്നത് പെണ്‍കുട്ടികളാണെങ്കില്‍ ഇന്ന് ആണ്‍കുട്ടികളും മേക്കപ്പിന് പിന്നാലെയാണ്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതില്‍ സ്ത്രീകളും പുരുഷന്‍മാരും മത്സരിയ്ക്കുകയാണ്. എന്നാല്‍ മേക്കപ്പ് വസ്തുക്കളുടെ ഗുണമേന്മയെപ്പറ്റി പലരും ചിന്തിയ്ക്കാറില്ല. മനുഷ്യന്റെ മൂത്രം മുതല്‍ എലിയുടെ കാഷ്ഠം വരെ മേക്കപ്പ് വസ്തുക്കളിലുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
–

–
ലണ്ടന്‍ പൊലീസാണ് സന്ദര്യ വര്‍ധക വസ്തുക്കളിലെ വ്യാജന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ക്യാമ്പയിന്‍ നടത്തിയത്.മേക്കപ്പ് വസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ സ്റ്റൈലേഴ്‌സ്, സണ്‍ ക്രീം എന്നിവയിലാണ് മായം ചേര്‍ക്കുന്നതായി കണ്ടെത്തിയത്.പെര്‍ഫ്യൂമില്‍ മനുഷ്യന്റെ മൂത്രവും എന്തിനേറെ സയനേഡ് വരെ ചേര്‍ക്കുന്നുണ്ടെന്ന് ലണ്ടന്‍ പോലീസ് കണ്ടെത്തി. ഐ ലൈനര്‍, മസ്‌ക്കാര, ലിപ് ഗ്‌ളോസ് എന്നിവയിലെല്ലാം തന്നെ മര്‍ക്കുറിയും ലെഡും ഒക്കെ ചേര്‍ത്തിട്ടുണ്ട്.
വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റഴിയ്ക്കപ്പെടുന്നത് അധികമായും ഓണ്‍ലൈനിലൂടെയാണ്. അതിനാല്‍ തന്നെ ഓണ്‍ലൈനിലൂടെ കോസ്‌മെറ്റിക് സാധനങ്ങള്‍ വാങ്ങുന്നവര്‍ ഒന്ന് കരുതിയിരിയ്ക്കുക എന്നാ മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
Leave a Reply