Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:28 am

Menu

Published on March 4, 2014 at 4:26 pm

പഴയ നോട്ടുകള്‍ മാറാന്‍ 9 മാസം കൂടി സമയം

rbi-extends-deadline-to-exchange-pre-2005-currency-notes

മുംബൈ: 2005 നു മുന്‍പ് അച്ചടിച്ച നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഒന്‍പതു മാസം കൂടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചു. 500, 1000 നോട്ടുകള്‍ക്കും ഇത് ബാധകമാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇത്തരം നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ജനുവരി 22 ന് ആര്‍ബിഐ പറഞ്ഞിരുന്നു. 2005 ന് മുന്‍പ് അച്ചടിച്ച നോട്ടുകളില്‍ വര്‍ഷം  രേഖപ്പെടുത്തിയിട്ടില്ല. നോട്ടിന്‍റെ പുറകു വശത്തു താഴെ മധ്യത്തിലാണ്‌ വര്‍ഷം അച്ചടിച്ചിരിക്കുന്നത്. കള്ളനോട്ടുകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തിരുന്നത്. പുതിയ ഉത്തരവു പ്രകാരം 2015 ജനുവരി 1 വരെ ഇത്തരം നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News