Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:30 pm

Menu

Published on March 31, 2017 at 2:26 pm

ഫിയറ്റ് 500ന് അറുപതിന്റെ ചെറുപ്പം

fiat-celebrates-60-years-of-fiat-500-with-special-edition-1

തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യന്‍ നിരത്തില്‍ മാരുതി 800 ഉണ്ടാക്കിയ തരംഗത്തേക്കാള്‍ ഒരുപടി മുകളിലാണ് ഇറ്റലിയില്‍ കുഞ്ഞന്‍ ഫിയറ്റ് 500 ഉണ്ടാക്കിയ കോളിളക്കം.

ഈ ഐതിഹാസിക സിറ്റി കാര്‍ ആഗോള വിപണിയിലെത്തി 60 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും സല്‍പ്പേരിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഇപ്പോഴിതാ അരങ്ങേറ്റത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാനൊരുങ്ങുകയാണ് ഫിയറ്റില്‍ നിന്നുള്ള ഈ കുഞ്ഞന്‍.

fiat-celebrates-60-years-of-fiat-500-with-special-edition-1

നാളിതുവരെ ഏകദേശം 60 ലക്ഷം ഫിയറ്റ് 500 വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ആറ് പതിറ്റാണ്ട് പിന്നിട്ട ആഘോഷത്തിന്റെ ഭാഗമായി ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സ് ഫിയറ്റ് 500, 60-ാം എഡിഷന്‍ എന്ന പേരില്‍ പുതിയ സ്പെഷ്യല്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്.

‘ഫിയറ്റ്  സിക്സ്റ്റിയത്ത് മോഡല്‍’ എന്നു പേരിട്ട കാര്‍ യു.കെയില്‍ വില്‍പ്പനയ്‌ക്കെത്തി. പ്രത്യേക പതിപ്പായതിനാല്‍ ഇത്തരത്തിലുള്ള 250 കാറുകള്‍ മാത്രമാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുക.

fiat-celebrates-60-years-of-fiat-500-with-special-edition-14

ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ജൂലൈ നാലോടെ കാറുകള്‍ കൈമാറുമെന്നാണ് എഫ്.സി.എയുടെ വാഗ്ദാനം. ഷഷ്ടിപൂര്‍ത്തി ആഘോഷം പ്രമാണിച്ച് നിര്‍മിക്കുന്ന 250 കാറുകളിലെ ആദ്യ 60 എണ്ണത്തിനു പ്രത്യേക ലിമിറ്റഡ് എഡീഷന്‍ നമ്പര്‍ പ്ലേറ്റും ഒതന്റിസിറ്റി സര്‍ട്ടിഫിക്കറ്റുമൊക്കെ എഫ്.സി.എ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതല്‍ സ്പോര്‍ട്ടി ലുക്കിലാണ് സ്പെഷ്യല്‍ എഡിഷന്‍ ഫിയറ്റ് 500ന്റെ നിര്‍മ്മാണം. ഗ്രേ ഫാബ്രിക് റൂഫിനൊപ്പം ഡ്യുവല്‍ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. ബോണറ്റിനും പില്ലേര്‍സിനും ഐവറി കളറും ബാക്കി ഭാഗം മൂന്ന് കോട്ടിങ്ങില്‍ വൈറ്റ് കളറുമാണ്. ക്രോം ഫിനിഷിലാണ് മിറര്‍.

fiat-celebrates-60-years-of-fiat-500-with-special-edition-12

60-ാം വാര്‍ഷിക പതിപ്പിനെ ഓര്‍മപ്പെടുത്തുന്ന പ്രത്യേക ബാഡ്ജും ഫിയറ്റ് വിന്റേജ് ലോഗോയും വാഹനത്തില്‍ ഉള്‍പ്പെടുത്തും. ഇന്റീരിയറിലും വലിയ മാറ്റം പ്രകടമാണ്. ബോര്‍ഡക്സ് വിനൈല്‍ ഡാഷ്ബോര്‍ഡ്, ഐവറി ലെതര്‍ ഗിയര്‍ നോബ്, ഐവറി ലെതര്‍ സീറ്റ്, 7 ഇഞ്ച് എച്ച്.ഡി യു കണക്റ്റ് റേഡിയോ ലൈവ് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, സ്പെഷ്യല്‍ എഡിഷനെ ഓര്‍മ്മപ്പെടുത്തുന്ന കിക്ക്പ്ലേറ്റ്-ഫ്ളോര്‍ മാറ്റ് എന്നിവ അകത്തളത്തെ വേരിട്ടു നിര്‍ത്തും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ളതാണ് ടച്ച് സ്‌ക്രീന്‍ സിസ്റ്റം.

വൈറ്റ് ഡയമണ്ട് ഫിനിഷുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍-ഡസ്‌ക് സെന്‍സര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സംവിധാനങ്ങളും ഫിയറ്റ് 500ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fiat-celebrates-60-years-of-fiat-500-with-special-edition-11

മൂന്ന് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ കുഞ്ഞന്‍ കാര്‍ ലഭ്യമാകുക. 1.2 ലിറ്റര്‍ എഞ്ചിന്‍ 68 ബി.എച്ച്.പി കരുത്തേകും. 0.9 ലിറ്റര്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യൂണില്‍ പുറത്തിറക്കും. യഥാക്രമം 84 ബി.എച്ച്.പി, 104 ബി.എച്ച്.പി കരുത്ത് ഈ എഞ്ചിന്‍ നല്‍കും.

Loading...

Leave a Reply

Your email address will not be published.

More News