Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 27, 2026 7:24 am

Menu

Published on June 9, 2018 at 1:10 pm

ഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിയുടെ ശമ്പളം എത്രയാണെന്നറിയാമോ..?

mukesh-ambani-anual-salary-is-out-now

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ജിയോയുടെ മേധാവിയുമായ മുകേഷ് അംബാനിയുടെ ശമ്പളം എത്രരൂപയായിരിക്കും..? ഒരുപക്ഷെ ഏതൊരു ഇന്ത്യാക്കാരനും ആകാംക്ഷയോടെ ആയിരിക്കും ഈ ഒരു ചോദ്യം കേൾക്കുക. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ശമ്പളവും അസ്ഥിയും പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം കമ്പനി.

അതെ സമയം തന്നെ തന്റെ ശമ്പളം 15 കോടിയിൽ കവിയരുതെന്ന നിര്ബന്ധത്താൽ തുടർച്ചയായി പത്താം വർഷവും അംബാനിയുടെ ശമ്പളത്തിൽ വർധനയില്ല. 2008–09 മുതൽ 15 കോടി രൂപയാണു വാർഷിക ശമ്പളവും വിവിധ അലവൻസുകളുമായി റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു ചെയർമാൻ അംബാനി കൈപ്പറ്റുന്നത്.

കമ്പനി മേധാവികളുടെ വമ്പൻ ശമ്പളം ചർച്ചയായ വേളയിലാണ് 2009ൽ അംബാനി തന്റെ ശമ്പളം 15 കോടി രൂപ കവിയരുതെന്നു നിശ്ചയിച്ചത്. കമ്പനിയിലെ മറ്റെല്ലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും ശമ്പളം വർഷംതോറും പുതുക്കിയെങ്കിലും മുകേഷ് 15 കോടിയിൽ ത്തന്നെ നിന്നു.

അതേസമയം അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിൽ ആർ. മെസ്‌വാനി, ഹിതാൽ ആർ. മെസ്വാനി എന്നീ ഡയറക്ടർമാർ കഴിഞ്ഞ വർഷം 20 കോടി രൂപ വീതമാണു കൈപ്പറ്റിയത്. 2017–18ൽ മുകേഷ് അംബാനിക്ക് ശമ്പളം + അലവൻസ് 4.49 കോടി, കമ്മിഷൻ 9.53 കോടി, മറ്റ് ആനുകൂല്യങ്ങൾ 27 ലക്ഷം എന്നിങ്ങനെയാണു ലഭിച്ചത്.

Loading...

Comments are closed.

More News