Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:52 am

Menu

Published on March 15, 2018 at 11:32 am

നിങ്ങളുടെ പലചരക്ക് ബില്ല് കുറയണോ?? ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ..

practical-and-efficient-ways-to-reduce-grocery-bills

ജീവിത ചിലവ് അനുദിനം കൂടിവരികയും എന്നാൽ ശമ്പളം അതിനൊത്ത് കൂടാതിരിക്കുകയും ചെയ്യുന്ന ഏതൊരാളെയും സംബന്ധിച്ചെടുത്തോളം എങ്ങിനെ കുറഞ്ഞ ചിലവിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നായിരിക്കും പലപ്പോഴുമുള്ള ചിന്ത. എന്നാൽ നമ്മുടെ ഈ ഒരു ചിന്തയെ അതിസമർത്ഥമായി കമ്പനികൾ ഓഫറുകൾ നൽകി വരുതിയിൽ വരുത്തുമ്പോൾ കാര്യമായ ലാഭമൊന്നും നമുക്ക് ലഭിക്കാതെ തന്നെ നമ്മൾ അവരുടെ കെണിയിൽ അകപ്പെടാറുണ്ട്. എന്നാൽ ചില ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വലിയ തോതിൽ ബില്ല് കുറക്കാൻ സാധിക്കും . അവ ഏതൊക്കെയാണെന്ന് നോക്കാം.

സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ലിസ്റ്റുണ്ടാക്കണം. എന്തൊക്കെ വാങ്ങണം, എന്താണ് ആവശ്യമുള്ളത് എന്നാലോചിച്ചായിരിക്കണം ലിസ്റ്റ് തയ്യാറാക്കേണ്ടത്. ആ ലിസ്റ്റിലുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക. എല്ലാത്തിലുമുപരി നമുക്ക് അപ്പോൾ ആവശ്യമുള്ളവ മാത്രം വാങ്ങാൻ ശ്രമിക്കുക. ഒരു സൂപ്പര്മാര്ക്കാറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ നമ്മെ അവിടെ പ്രലോഭിപ്പിക്കാൻ ഒരു നൂറു കൂട്ടം സാധനങ്ങൾ ഉണ്ടാകും. അവയിൽ ശ്രദ്ധ തെറ്റി വഞ്ചിതരാകാതെ നമുക്ക് ആവശ്യമുള്ളതെന്തോ അത് മാത്രം വാങ്ങാൻ ശ്രമിക്കുക.

എല്ലാ സാധനങ്ങളും ഒരേ കടയില്‍ നിന്നും വാങ്ങാതിരിക്കുക. ചിലപ്പോൾ നമ്മൾ സ്ഥിരം സാധനങ്ങൾ വാങ്ങുന്ന സ്ഥലത്തേക്കാളും ഓഫറുകളുള്ള മറ്റു കടകളുമുണ്ടാകും. ഏതെങ്കിലും ഒരു കടയില്‍ നിന്നും നിങ്ങളുടെ ബാഗ് നിറയ്ക്കുന്നതിനു പകരം കുറേക്കൂടി ഗുണകരമായിരിക്കും ഇത്. മാര്‍ക്കറ്റിലെ മത്സരം കാരണം പല കടയുടമകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലയിലും മറ്റും പല ഓഫറുകളും നല്‍കും. ഷോപ്പിങ്ങിനുമുമ്പു തന്നെ ഇക്കാര്യവും അന്വേഷിച്ചു മനസിലാക്കുക. എന്നിട്ട് ഏറ്റവും ഉചിതമായ സ്ഥലത്ത് നിന്ന് തന്നെ ഷോപ്പിങ് നടത്താൻ ശ്രമിക്കുക.


എല്ലാ ഗ്രോസറി ശൃംഖലയ്ക്കും ഓണ്‍ലൈന്‍ ആപ്പുകളും വെബ്‌സൈറ്റുമുണ്ട്. ഓഫറുകള്‍, കൂപ്പണ്‍, ഡിസ്‌കൗണ്ട് എന്നിവയെക്കുറിച്ച് മനസിലാക്കാന്‍ ഇവ സഹായിക്കും. പൈസക്ക് പകരം കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നത് നന്നാകും. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് ഗ്രോസറി ശൃംഖലകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഓഫറുകളുണ്ടെങ്കിൽ അതും നമുക്ക് ഉപയോഗപ്പെടുത്താം. പലപ്പോഴും ഇത്തരത്തിൽ സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങള്‍ക്ക് കൂടുതല്‍ പോയിന്റുകൾ ലഭിക്കുകയും ചിലപ്പോഴൊക്കെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കാൻ കാരണമാകുകയും ചെയ്യും.

ഇനി പറയാൻ പോകുന്ന കാര്യം അല്പം അതിശയം തോന്നിച്ചേക്കാം, എങ്കിലും വാസ്തവം തന്നെയാണ്. അതായത് വിശന്നിരിക്കുമ്പോള്‍ ഷോപ്പിങ്ങിന് പോകരുത്. വിശന്നിരിക്കുമ്പോള്‍ ഒരുപാട് ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള സാധ്യത വളരെ അധികമാണ്. പിന്നീട് വീട്ടിലെത്തി വാങ്ങിയ സാധനങ്ങളിൽ നിന്നും എന്തെങ്കിലും കഴിച്ച് വിശപ്പുമാറിയാല്‍ ഇതൊക്കെ എന്തിന് വാങ്ങിയെന്ന ചിന്തയിൽ നിരാശപ്പെടേണ്ടി വരും.

ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കുടുംബ ബബജറ്റിനെ താളം തെറ്റാതെ ഒരു പരിധി വരെ കൊണ്ട് പോകാൻ സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News