Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:54 pm

Menu

Published on June 28, 2018 at 1:07 pm

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ

rupee-hits-lifetime-low-69-the-dollar

മുംബൈ: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 68.61 രൂപയിൽനിന്ന് 68.89 നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്.

അതേസമയം, സെൻസെക്​സ്​ 58.80 പോയിൻറ്​ ഇടിഞ്ഞ്​​ 35,158.31ലാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റി 32.95 പോയിൻറ്​ ഇടിഞ്ഞ്​ 10,638.45ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്നത്തെ രൂപയുടെ ഇടിവ് ഫോറെക്സ് വിപണികളിൽ ഇടപെടാൻ ആർബിഐയിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ദർ പറയുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ്​ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പണമയക്കുന്ന പ്രവാസികൾക്ക്​ വൻ നേട്ടമാണുണ്ടായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News