Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:22 am

Menu

Published on July 31, 2015 at 4:28 pm

ധൃതി വേണ്ട, സ്വര്‍ണം വാങ്ങാന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കൂ…

dont-rush-to-buy-gold-yet-prices-may-drop-further

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇനിയും കുറയുമെന്ന് സൂചന.അമേരിക്കയുടെ പണനയങ്ങള്‍ തീരുമാനിക്കുന്ന ഫെഡറല്‍ റിസര്‍വ്വിന്റെ ആദ്യത്തെ വനിതാ മേധാവിയായ ജാനെറ്റ് യെല്ലന്‍, നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഉയര്‍ത്താമെന്ന നിര്‍ദേശത്തോട് യെസ് എന്ന് പറഞ്ഞാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇനിയും മൂക്കുകുത്തും.പലിശ നിരക്ക് ഉയര്‍ത്താന്‍ അമേരിക്ക തീരുമാനിച്ചാല്‍ ഡോളര്‍ ശക്തിപ്രാപിക്കും. അന്താരാഷ്ട്ര നിക്ഷേപകരെ സംബന്ധിച്ച് ലോഹത്തേക്കാള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറുകയും ചെയ്യും. അങ്ങനെ സ്വര്‍ണ നിക്ഷേപങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതിക്കാരായ ചൈന അടക്കം ഡോളര്‍ വാങ്ങിക്കൂട്ടും. ഇത് വിപണിയില്‍ ആവശ്യത്തിലധികം സ്വര്‍ണം എത്താനിടയാകും. അങ്ങനെ സ്വര്‍ണത്തിന്റെ ഡിമാന്റ് കുത്തനെ ഇടിയും.

പലിശ ഉയര്‍ത്തല്‍ ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍ പേഴ്‌സണ്‍ ജാനെറ്റ് യെല്ലന്‍ പറഞ്ഞത്. എന്തായാലും സെപ്റ്റംബര്‍ പകുതിയോടെയാണ് അടുത്ത ഫെഡറല്‍ റിസര്‍വ്വ് യോഗം. ഈ യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. ജാനെറ്റ് യെല്ലെന്‍ തന്നെ കഴിഞ്ഞ യോഗങ്ങളില്‍ ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.പലിശ ഉയര്‍ത്തിയാല്‍ സ്ഥിതി ഇതായിരിക്കില്ല. സൂചനകളുടെ മാത്രം അനന്തരഫലമാണ് ഇപ്പോള്‍ വിപണികളില്‍ സംഭവിക്കുന്നതെന്ന് ഓര്‍ക്കണം.
പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളര്‍ വില ഇനിയും ഉയരും.ഇന്ത്യന്‍ രൂപ തളരും.സ്വര്‍ണ വില മൂക്കും കുത്തി താഴേക്ക് പതിക്കും.

സ്വര്‍ണത്തോട് അഗാധ സ്‌നേഹമുള്ള ഇന്ത്യയിലെ സ്ത്രീകള്‍ക്ക് എന്തായാലും സെപ്റ്റംബര്‍ പകുതിയോടെ സന്തോഷം ഇരട്ടിക്കും.പക്ഷെ ആഗോള വിപണിയിലെ സ്വര്‍ണ വിലത്തകര്‍ച്ച നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായാണ് ബാധിക്കുക. പ്രതിസന്ധിയുടെ കാലത്ത് ഉപയോഗിക്കാന്‍ അവസാന ആശ്രയമായി റിസര്‍വ്വ് ബാങ്കില്‍ കരുതി വെച്ചിരിക്കുന്ന സ്വര്‍ണ ശേഖരത്തിന്റെ മൂല്യം കുത്തനെ ഇടിയുകയാണ്.45 ശതമാനത്തിലധികമാണ് മൂല്യത്തകര്‍ച്ച. 1991 ല്‍ പ്രതിസന്ധിയുടെ സമയത്ത് 62 ടണ്‍ സ്വര്‍ണം യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സ്സര്‍ലന്റില്‍ പണയം വെച്ചാണ് ഇന്ത്യ കടം വീട്ടിയത്. ഫോറിന്‍ റിസര്‍വ്വില്‍ 605 ദശലക്ഷം ഡോളര്‍ കണ്ടെത്തുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഇന്ത്യ സ്വര്‍ണം പണയം വെച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News