Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പോസ്റ്റുമാര്‍ട്ടം ടേബിളില്‍ യുവാവിന് പുനര്‍ജന്മം. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയയാള്‍ പോസ്റ്റുമാര്‍ട്ടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് എഴുന്നേല്‍ക്കുകയായിരുന്നു. രോഗിയെ ചികിത്സിക്കുകയും മരണം വിധിയെഴുതുകയും ചെയ്ത ആശുപത്രിയുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം വിവാദമായിരിക്കുകയാണ്. തന്റെ അബദ്ധം മറയ്ക്കാനായി ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡോക്ടര്‍ നശിപ്പിക്കുകയും ചെയ്തു.
മുംബൈ സുലോചന ഷെട്ടിമാര്‍ഗ്ഗ് ബസ് സ്‌റ്റേഷനില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കുഴഞ്ഞുവീണതായി പോലീസിന് വിവരം കിട്ടിയത് കഴിഞ്ഞ ദിവസം രാവിലെ 11.15 നായിരുന്നു. തുടര്‍ന്ന് പോലീസ് അയച്ച പെട്രോളിംഗ് ടീം 10 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. ഇയാളെ സിയോണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: രോഹന്‍ രോഹേക്കര്‍ പള്‍സ് മാത്രം നോക്കിയ ശേഷം മരിച്ചെന്ന് പറഞ്ഞു.അത്യാഹിതവാര്‍ഡില്‍ രണ്ടു മണിക്കൂറെങ്കിലും നിരീക്ഷണത്തിന് വിധേയമാക്കണം എന്ന നടപടിക്രമം പോലും പാലിക്കാതെ മരണം വിധിയെഴുതിയ ഡോക്ടര്‍ ജീവനക്കാരോട് ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശരീരത്തിന് മുകളില്‍ വെള്ളതുണി വിരിക്കുകയും അത്യാഹിത വാര്‍ഡ് ഡയറിയില്‍ മരണം രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരുങ്ങുകയും ചെയ്തു. സ്റ്റാഫുകളായ സുഭാഷും സുരേന്ദ്രനും പിന്നീട് ശരീരം മോര്‍ച്ചറിയിലേക്ക് സ്‌ട്രെച്ചറില്‍ കോണ്ടുപോകുമ്പോള്‍ മരിച്ചയാള്‍ ശ്വസിക്കുന്നത് കണ്ടു ഞെട്ടി.
വിവരം ഇവര്‍ അപ്പോള്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടറെ അറിയിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ മോര്‍ച്ചറിയില്‍ എത്തുകയും ചെയ്തു. ഇതിനിടയില്‍ രേഖകളെല്ലാം ഡോക്ടര്‍ കീറിക്കളയുകയും ചെയ്തു. പിന്നീട് ഇയാളെ ഇഎന്‍ടി വിഭാഗത്തിലേക്ക് മാറ്റി. ഈ സമയത്ത് അപകടമരണം റജിസ്റ്റര്‍ ചെയ്തുള്ള റിപ്പോര്‍ട്ട് വാങ്ങാന്‍ പോലീസും എത്തിയിരുന്നു.
Leave a Reply