Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തിഹാർ ജയിലിൽ എട്ടു വർഷത്തിലേറെ കഴിഞ്ഞ തടവുകാരന് 35000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്ന 66 തടവുകാര്‍ക്കാണ് സ്വകാര്യ കമ്പനികൾ ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.അതിൽ എട്ടുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ രാജു പ്രശാന്ത് എന്നയാൾക്ക് പ്രതിമാസം 35,000 രൂപയുടെ ശമ്പള വാഗ്ദാനമാണ് സ്വകാര്യ കമ്പനി നൽകിയിരിക്കുന്നത്.പ്രശാന്തിനെ അസിസ്റ്റന്റ് ബിസിനസ് ഡവലപ്‌മെന്റ് മാനേജരായാണ് താജ് മഹല്‍ ഗ്രൂപ്പ് നിയമിക്കാൻ പോകുന്നത്. ഇഗ്നൗവില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്തയാളാണ് പ്രശാന്ത്. 31 കമ്പനികളായിരുന്നു തിഹാര്‍ ജയിലില്‍ നടന്ന നിയമന പരിപാടിയില്‍ പങ്കെടുത്തത്.സ്ത്രീ തടവുകാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാനായില്ല.വേദാന്താ ഗ്രൂപ്പും ഐ ഡി ഇ ഐ എം ഇന്ത്യയുമാണ് ഏറ്റവും കൂടുതൽ തടവുകാർക്ക് ജോലി വാഗ്ദാനം ചെയ്തത്.
Leave a Reply