Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ലൈഫ് ഫോണ്‍ പൊട്ടിത്തെറിച്ചു.ജിയോ കണക്ഷനൊപ്പം വിപണിയിലെത്തിയ ലൈഫ് ഫോണാണ് പൊട്ടിത്തെറിച്ചത്. ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്‍വീര്‍ സാദിഖിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. സാദിഖ് ട്വിറ്ററിലൂടെയാണ് അപകടവിവരം അറിയിച്ചത്. തന്റെ കുടുംബം തലനാരിഴയ്ക്കാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടെതെന്നും സാദിഖ് ട്വിറ്ററില്‍ കുറിച്ചു. പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ്ചെയ്തു. ഞായറാഴ്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് അപകടത്തെക്കുറിച്ച് അറിയുന്നതെന്നും വിഷയം ഗൌരവമായി എടുത്തതായും ലൈഫ് കമ്പനി വക്താവ് അറിയിച്ചു.
സാംസംഗ് ഗാലക്‌സി പൊട്ടിത്തെറിയ്ക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് റിലയന്‍സ് ലൈഫ് ഫോണ്‍ പൊട്ടിത്തറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം വിവാദമായതോടെ ഫോണ്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ എയര്‍ലൈനുകളുള്‍പ്പെടെ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Leave a Reply