Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 8:47 am

Menu

Published on August 11, 2017 at 8:25 am

ആളുകള്‍ അദ്ദേഹത്തെ കുറ്റക്കാരനായി മുദ്ര ചാര്‍ത്തുകയാണ്; ദിലീപിന് പിന്തുണയുമായി റസൂല്‍ പൂക്കുട്ടി

resul-pookutty-support-dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയേകി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും. ഇതാദ്യമായാണ് റസൂല്‍ പൂക്കുട്ടി ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദിലീപ് വിഷയത്തില്‍ അദ്ദേഹത്ത കോടതി തെറ്റുകാരന്‍ എന്ന് വിധി പറഞ്ഞിട്ടില്ല. അതിനു മുമ്പ് തന്നെ ആളുകള്‍ അദ്ദേഹത്തെ കുറ്റക്കാരനായി മുദ്ര ചാര്‍ത്തുകയാണ്. തെളിവെടുപ്പിന്റെ ഭാഗമായി പല പൊതുസ്ഥലങ്ങളിലും അദ്ദേഹത്തെ കൊണ്ടുപോകുകയും അവിടെ വെച്ചല്ലാം ആളുകള്‍ അദ്ദേഹത്തെ കൂകിവിളിക്കുകയും ചെയ്യുന്നു.

കുറ്റക്കാരനെന്ന് വിധിക്കുന്ന വരെയെങ്കിലും ക്ഷമിക്കാനുള്ള മനസ്സ് ആളുകള്‍ കാണിക്കേണ്ടിയിരിക്കുന്നു. ഒപ്പം മാധ്യമങ്ങള്‍ ടി ആര്‍ പി റേറ്റിംഗ് കൂട്ടുന്നതിനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗം ആയി ദിലീപ് വിഷയത്തെ എടുത്തിടുന്നു.

അറസ്റ്റിലായത് മുതല്‍ സകലരും ദിലീപിനെ കൈവിട്ടിരിക്കുന്നു. അമ്മയും മറ്റു സംഘടനകളും തുടക്കത്തില്‍ തന്നെ ദിലീപിനെ കൈവിട്ടു. കോടതി വിധി വരുന്നത് വരെ കത്തിരിക്കാനുള്ള ക്ഷമ പോലും ആരും കാണിച്ചില്ല.

റസൂല്‍ പൂക്കുട്ടിയെ പോലെ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും നേരത്തെ ദിലീപിന് പിന്തുണയുമായി വന്നിരുന്നു. അതേ സമയം പല പ്രമുഖരും ഇപ്പോഴും മൗനത്തില്‍ തന്നെയാണ്. ചിലര്‍ കാര്യങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുന്നു എന്നല്ലാതെ യാതൊന്നും പറയുന്നില്ല.

അതേ സമയം നടിയെ പിന്തുണയ്ക്കാനും റസൂല്‍ പൂക്കുട്ടി മറന്നില്ല. ദിലീപ് വിഷയം ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടിയിരുന്നെങ്കിലും ഇതാദ്യമായാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരാള്‍ ഈ വിഷയത്തില്‍ സംസാരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News