Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:04 pm

Menu

Published on August 14, 2017 at 6:54 pm

റെയ്മണ്ട് മാന്‍ വിജയ്പത് സിന്‍ഘാനിയ ഇന്ന് പെരുവഴിയില്‍

rich-raymond-man-vijaypat-singhania-blames-son-for-going-broke

വസ്ത്രവ്യാപാര രംഗത്ത് എന്നും തല ഉയര്‍ത്തി നിന്ന ചരിത്രമേ റെയ്മണ്ട് എന്ന കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. അതോടൊപ്പം തന്നെ റെയ്മണ്ടിന്റെ അധിപനായിരുന്ന ഡോ. വിജയ്പത് സിന്‍ഘാനിയ ഒരുകാലത്ത് ഇന്ത്യയിലെ സമ്പന്നന്മാരില്‍ ഒരാളുമായിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഇന്ത്യയിലെ സമ്പന്നന്മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം ഇപ്പോള്‍ മുംബൈയിലൊരു വാടക വീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്. ഇന്ത്യന്‍ വസ്ത്ര വ്യാപാര രംഗത്തെ മുടിചൂടാമന്നനാണ് ഈ ദുര്‍വിധി.

കടുത്ത സാമ്പത്തിക പരാധീനതകള്‍ക്ക് നടുവിലാണ് ഇദ്ദേഹം ഇന്ന് ജീവിതം കഴിച്ചുകൂട്ടുന്നത്. കിടപ്പാടം പോലുമില്ലാതെ ദരിദ്രനായിരിക്കുകയാണ് സിന്‍ഘാനിയ. ഇതിന് കാരണമോ അദ്ദേഹം പൊന്നുപോലെ നോക്കിയ മകനും. മകന്റെ ചതിയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു.

ഏതാണ്ട് 1000 കോടി മൂല്യം വരുന്ന തന്റെ മുഴുവന്‍ സ്വത്തുക്കളും മകനെ ഏല്‍പ്പിച്ചു. അതോടെയാണ് വിജയ്പത് സിന്‍ഘാനിയയുടെ ദുര്‍വിധി ആരംഭിച്ചത്. ഇപ്പോള്‍ മകന്‍ ഗൗതം സിംഘാനിയയാണ് റെയ്മണ്ടിന്റെ ഉടമ. മുംബൈയിലെ മലബാര്‍ ഹില്ലിലുള്ള ജെകെ ഹൗസ് എന്ന 36 നില കെട്ടിടത്തിന്റെ ഉടമയായിരുന്ന സിന്‍ഘാനിയ ഇപ്പോള്‍ താമസിക്കുന്നതാകട്ടെ ചെറിയൊരു വാടക വീട്ടിലും. അടുത്തിടെ മകനെതിരെ മുംബൈ ഹൈക്കോടതിയില്‍ സിന്‍ഘാനിയ ഒരു ഹര്‍ജി നല്‍കി.

36 നില കെട്ടിടത്തിന്റെ രണ്ടുനിലകള്‍ തനിക്ക് വിട്ടുനല്‍കണമെന്നും കമ്പനിയുടെ ഓഹരിയില്‍ നിന്ന് 7 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സ്വത്തുകള്‍ കൈയില്‍ കിട്ടിയപ്പോള്‍ തന്നെ മകന്‍ പുറത്താക്കിയെന്നും ബിസിനസ് മുഴുവന്‍ കൈവശപ്പെടുത്തിയെന്നും അതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണെന്നാണ് സിന്‍ഘാനിയ കോടതി മുന്‍പാകെ അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News