Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം വൈകുന്നു.മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍ര്യ ഹരജികളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതികരണം വൈകുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്ന സംശയമുന്നയിച്ച് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്രിഫ് എഴുതിയ ‘ഹു കില്‍ഡ് കര്‍ക്കരെ’ എന്ന പുസ്തകവും മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക കോടതി വിധിയും അടിസ്ഥാനമാക്കിയാണ് രാധാകാന്ത് യാദവിന്‍െറ ഹര്‍ജി. രാധാകാന്ത് ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തിയിരുന്നൊ എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.ഈ മാസം 26നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.ആശയ വിനിമയങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ച് 35 മൊബൈല്‍ ഫോണ്‍ നമ്പറുകളും റോ ഐ.ബിക്ക് നല്‍കിയിരുന്നു. എന്നാല്‍, കര്‍ക്കരെ കൊല്ലപ്പെട്ടതിനുശേഷമാണ് ഐ.ബി ഈ നമ്പറുകള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കിയത്.
Leave a Reply