Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒഹയോ : അമേരിക്കയിലെ ഒഹിയോയില്‍ നിന്നുള്ള റോണിയും ഡോണിയുമാണ് ദീര്‍ഘനാള്‍ ജീവിച്ച സയാമീസ് ഇരട്ടകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.ഈ കഴിഞ്ഞ ഒക്‌ടോബറില്‍ ഇവർ തങ്ങളുടെ 63ാം ജന്മദിനം ആഘോഷിച്ചു. ഫ്‌ളോറിഡയിലെ ഒരു അമ്യൂസ്‌മെന്റ പാര്‍ക്കില്‍ വച്ചായിരുന്നു ജന്മദിനാഘോഷം. റോണിക്കും ഡോണിക്കും നാല് കാലും നാല് കൈകളും രണ്ട് ഹൃദയവുമാണുള്ളത് . എന്നാല്‍ വയറും അരക്കെട്ടും ചെറുകുടലും ജനനേന്ദ്രയിവും ഒന്നാണ്.1951-ല്‍ ജനിച്ച ഡോണിയെയും റോണിയെയും വേര്‍പിരിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം വിജയം കാണാതായതോടെ ഇരുവരും ഒരു ശരീരവുമായി ജീവിക്കട്ടെയെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
ജനിച്ച ശേഷം സഹോദരങ്ങള്‍ രണ്ട് വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചു. ഇരട്ടകളെ വേര്‍പിരിക്കാനുള്ള ശ്രമം വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയത്.സയാമീസ് ഇരട്ടകളെ ക്ലാസില്‍ ഇരുത്തി പഠിപ്പിക്കാനാകില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ കുഞ്ഞ് ഡോണിയും റോണയും ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നീട് അമേരിക്കയിലെ പ്രമുഖ സര്‍ക്കസ് ട്രൂപ്പുകളില്‍ മാജിക്ക് കലാകാരന്‍മാരായാണ് ഇരുവരും ജീവിച്ചത്.
1991-ല്‍ സര്‍ക്കസ് ജീവിതം അവസാനിപ്പിച്ച ഡോണിയും റോണിയും ഇളയ സഹോദരന്‍ ജിമ്മിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.1877ല്‍ ജനിച്ച ഇറ്റാലിയന്‍ സഹോദരന്‍മാരായ ജിയാകോമോ, ജിയോവന്നി എന്നിവരുടെ റെക്കോര്‍ഡാണ് റോണിയും ഡോണിയും മറികടന്നത്. ഏറ്റവുമധികം കാലം ജീവിച്ചിരുന്ന രണ്ടാമത്തെ സയാമീസ് ഇരട്ടകള്‍ എന്ന റെക്കോര്‍ഡിന് ഉടമകളായ ചാങ്, എങ് സഹോദരന്‍മാരുടെ റേക്കോര്‍ഡ് ഇവര്‍ കഴിഞ്ഞ ജൂണില്‍ മറികടന്നിരുന്നു.
–
–
–
Leave a Reply