Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലിഗഡ്: ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് സംഘടനകള്‍ 4,000 ക്രിസ്ത്യന്‍ കുടുംബങ്ങളെയും 1,000 മുസ്ലീം കുടുംബങ്ങളെയും ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മുന്നോടിയായി ആളുകളില്‍ നിന്നും പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്.അലിഗഡിലാണ് ലഘുലേഖകള്‍ അച്ചടിച്ച് ഹിന്ദു സംഘടന പിരിവ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഒരു ക്രിസ്ത്യാനിയെ മതംമാറ്റാന്‍ രണ്ടു ലക്ഷവും മുസ്ലിമിന് അഞ്ചു ലക്ഷവും നല്‍കണമെന്ന് ലഘുലേഖയില്‍ പറയുന്നു. ക്രിസ്മസ് ദിനത്തില്‍ അലിഗഡില്‍വച്ച് വലിയ സമൂഹ മതംമാറ്റല്‍ ചടങ്ങ് സംഘടിപ്പിക്കാനാണ് ധരം ജാഗ്രണ്‍ സമിതി തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനിക്കുന്നതോടെ ഒരുലക്ഷം ക്രിസ്ത്യാനികളെയും ഒരു ലക്ഷം മുസ്ലിംകളെയും ഹിന്ദുമതത്തിലേക്ക് ചേര്‍ക്കാനാണു സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്.ഹിന്ദുമതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന ‘ഘര്‍ വാപസി’ പരിപാടിക്ക് വന്‍ ചെലവ് വരും എന്ന് ലഘുലേഖയില്‍ പറയുന്നു. സുഹൃത്തുക്കളേ എന്ന അഭിസംബോധനയോടെയാണ് ലഘുലേഖ തുടങ്ങുന്നത്. ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മഹേശ്വരി കോളേജില്‍ വെച്ച് രണ്ടായിരം പേരെ ഹിന്ദുമതത്തിലേക്ക് മാറ്റാണ് ആര്‍ എസ് എസ് അനുബന്ധ സംഘടനകളുടെ പരിപാടി.എന്നാല്‍ മതപരിവര്‍ത്തന ചടങ്ങിന് അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. രാജ്യത്തിനുമുന്നില്‍ ഒരു സമസ്യയായിരിക്കുന്ന ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും തിരിച്ചുവരവിന് ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ അലിഗഡിലെ മിക്ക വീടുകളിലും എത്തിച്ചിട്ടുണ്ട്. ധരം ജാഗ്രണ്‍ സമിതിയുടെ ലെറ്റര്‍ഹെഡിലാണ് സംഭാവന നല്‍കണമെന്നാവശ്യപ്പെടുന്ന ലഘുലേഖ. അലിഗഡ്, ഭുലന്ദ്‌സാഹര്‍, ഹത്‌റാസ് എന്നിവിടങ്ങളിലെ 40 ഓളം ചേരികളില്‍ നിന്നായി പരിവര്‍ത്തനത്തിനുള്ള ആളുകളെ കണ്ടെത്തിയിട്ടുണ്ട്. വാല്‍മീകി സമാജത്തില്‍പ്പെട്ടവരാണ് 4000 ക്രിസ്ത്യാനികള്‍. പരിവര്‍ത്തനത്തിനായി കണ്ടെത്തിയിരിക്കുന്ന ആയിരം മുസ്ലീം കുടുംബങ്ങള്‍ താക്കൂര്‍, ബ്രാഹ്മണ വംശജരുടെ പിന്‍തുടര്‍ച്ചക്കാരാണ്ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രാമൂഖ്യം കല്‍പ്പിച്ചിരുന്ന പ്രദേശങ്ങളിലെങ്കിലും ക്രിസ്തീയ, മുസ്ലീം മതവിശ്വാസികളുടെ സ്വാധീനം ഇല്ലാതാക്കുന്നതിനാണ് ഹിന്ദുത്വവാദികളായ സംഘടനകള്‍ മതപരിവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ തുടങ്ങിയ തീവ്രനിലപാടുകളുള്ള സംഘടനകളാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനെതിരെ വിവിധ ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply