Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:20 am

Menu

Published on March 1, 2014 at 1:56 pm

ക്ഷേത്രത്തിൽ കയറി അമ്പലമണി മുഴക്കി ; റഷ്യൻ വിനോദ സഞ്ചാരിക്ക് ഗോവയിൽ ക്രൂരമർദനം

russian-tourist-beaten-for-ringing-sacred-bell-in-india

പനജി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ സഞ്ചാരിക്ക് ഗോവയില്‍ വച്ച് ക്രൂരമായ മര്‍ദ്ദനം.ഒരു അമ്പലത്തിലെ മണിയടിച്ചതിനാണ് ഗ്രാമീണര്‍ സംഘം ചേര്‍ന്ന് യാത്രക്കാരനായ സെര്‍ജി ബോഗ്ഡനോവ്(28) എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.മുഖത്ത് അതിക്രൂരമായി ഏറ്റ മുറിവുകളുമായി റഷ്യയിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സെര്‍ജിയ. കാലിനിന്‍ഗ്രാഡ് എന്ന റഷ്യന്‍ പ്രദേശത്തുനിന്നാണ് സെര്‍ജിയ വരുന്നത്. അമ്പലത്തില്‍ സന്ദര്‍ശനത്തിനു കയറിയ സെര്‍ജിയ ചിത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്നു കൂറ്റന്‍ മണി അടിച്ചു. ഗ്രാമത്തില്‍ മരണമുണ്ടാകുകയോ, മറ്റ് ഏതെങ്കിലും വിശേഷദിവസങ്ങളിലോ മാത്രമാണ് ആ മണി അടിക്കാറുള്ളൂ. എന്നാല്‍ ഇതറിയാതെയാണ് സെര്‍ജിയ മണി മുഴക്കിത്.മണിയടിച്ച ഉടനെ ഗ്രാമീണര്‍ അങ്ങോട്ട് പാഞ്ഞെത്തി. സെര്‍ജിയയെ കണ്ട ഇവര്‍ വടിയും കല്ലുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അവിടെ ചില സന്ന്യാസികള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ സെര്‍ജിയയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അവശനായ സെര്‍ജിയയ്ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതായും ആരോപിക്കുന്നു.മര്‍ദ്ദനത്തിനിടയില്‍ സെര്‍ജിയയ്ക്ക് ബാഗും പണവും നഷ്ടപ്പെട്ടു. തിരിച്ച് നാട്ടിലേയ്ക്ക് പോകാനാകാതെ വിഷമിച്ചിരിക്കുകയാണ് അദ്ദേഹം. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുട്ടിനു സംഭവം അറിയിച്ചുകൊണ്ട് മെയില്‍ അയച്ചിട്ടുണ്ട്. മുംബൈയിലെ റഷ്യന്‍ എംബസ്സിയെയും സമീപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് സെര്‍ജിയ ഇപ്പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News