Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: കുട്ടികളോടും അദ്ധ്യാപകരോടും ബിജെപി യിൽ ചേരാൻ സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്നതായി റിപ്പോർട്ട്. ദില്ലിയിലെ പ്രശസ്തമായ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതരാണ് അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ബിജെപിയില്‍ ചേരാന്‍ പറയുന്നത്. സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറായ ഗ്രേസ് പിന്റോ അംഗത്വ കാമ്പയിന്റെ കാര്യം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരേയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ അധ്യാപകരോട് നിര്‍ബന്ധം പിടിക്കുന്നതായും അതിന് തയ്യാറാകാത്തവരുടെ സമ്പളം പിടിച്ചു വച്ചതായും വാർത്തകളുണ്ട്. വാട്സ്ആപ്പ് വഴിയായിരുന്നു അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും ബിജെപിയില്‍ ചേരാന്‍ സന്ദേശം അയച്ചിരുന്നത്. ബിജെപിയില്‍ പ്രാഥമിക അംഗത്വം ലഭിക്കുന്നതിന് ഒരു നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ മതി എന്നായിരുന്നു സന്ദേശം. 1976 ല്‍ മുംബൈയില്‍ തുടങ്ങിയ റിയാന്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂളിന് ഇപ്പോള്‍ രാജ്യത്തെമ്പാടുമായി 133 സ്‌കൂളുകളുണ്ട്. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറായ ഗ്രേസ് പിന്റോ മഹിള മോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയാണ്. ഇതായിരിക്കാം സ്‌കൂളിന് ബിജെപിയോട് ഇത്ര താത്പര്യം ഉണ്ടാകാൻ കാരണമെന്നാണ് കരുതുന്നത്.
Leave a Reply