Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2026 2:04 pm

Menu

Published on October 30, 2013 at 1:55 pm

പരോള്‍ കഴിഞ്ഞ് സഞ്ജയ് ദത്ത് ജയിലിലേക്ക് മടങ്ങി

sanjay-dutt-will-return-to-yerawada-central-jail

മുംബൈ: മുപ്പത് ദിവസത്തെ പരോളിന് ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയിലിലേക്ക് മടങ്ങി.ഒക്ടോബര്‍ ഒന്നിനാണ് ജയില്‍ അധികൃതര്‍ ദത്തിന് ചികിത്സാര്‍ത്ഥം പതിനാല് ദിവസത്തെ പരോള്‍ അനുവദിച്ചത്. പിന്നീട് അത് രണ്ടാഴ്ചത്തേക്കു കൂടെ നീട്ടുകയായിരുന്നു.കാലില്‍ രക്തം കട്ടപിടിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമാണ് സഞ്ജയ്ദത്ത് ചികിത്സ തേടിയത്.നേരത്തെ ജയില്‍ വച്ച് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ചികിത്സയെ തുടര്‍ന്ന് ആരോഗ്യത്തിന് പുരോഗതിയുണ്ടെന്ന് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലാണ് ദത്ത് തടവുശിക്ഷ അനുഭവിക്കുന്നത്.മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് ശിക്ഷ വിധിച്ചത്.പിന്നീട് സുപ്രീം കോടതി ദത്തിൻറെ ശിക്ഷാകാലാവധി ആറില്‍നിന്ന് അഞ്ചു വര്‍ഷമായി കുറച്ചു.തുടര്‍ന്നാണ് അദ്ദേഹത്തെ പുണെയിലെ യര്‍വാഡ ജയിലില്‍ പ്രവേശിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News