Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:34 am

Menu

Published on August 28, 2017 at 3:30 pm

സാറാഹ് ആപ്പ് പണി തന്നേക്കും; നിങ്ങൾ അറിയാതെ വിവരങ്ങൾ ചോർത്തുന്നു

sarahah-has-been-uploading-your-address-book-without-permission

വളരെ പെട്ടെന്ന് വളർന്ന് തരംഗമായിരിക്കുകയാണല്ലോ ‘സാറാഹ്’. ആളുകളുടെ പേരും മറ്റും വെളിപ്പെടുത്താതെ തന്നെ എന്തും പറയാൻ സാധിക്കും എന്നത് തന്നെയാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ വിചാരിക്കുന്ന അത്ര സുരക്ഷിതം ആണോ ഈ ആപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈയടുത്ത് വന്ന ചില റിപ്പോർട്ടുകളാണ് ഇതിനു ആധാരം. ആളുകളുടെ കോണ്ടാക്ട്, അഡ്രെസ്സ് മറ്റു വിവരങ്ങൾ എന്നിവ അനുവാദം ഇല്ലാതെ തന്നെ ഈ ആപ്പ് ചോർത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. സക്കറിയ ജൂലിയൻ എന്നൊരു സുരക്ഷാ വിദഗ്ധനാണ് ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒരാളെ സംബന്ധിച്ചെടുത്തോളം അയാളുടെ സുഹൃത്തുക്കൾക്കും മറ്റും എന്തും പറയാൻ ഈ ആപ്പ് വഴി സാധിക്കുന്നു എന്നതാണ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ്സ്റ്റോറിലും എല്ലാം തന്നെ ‘സാറാഹ്” യെ പ്രശസ്തമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സുരക്ഷാ പ്രശ്നം ആപ്പിന് ഉണ്ട് എങ്കിൽ തീർച്ചയായും അത് ശ്രദ്ധിക്കേണ്ട ഒരു വിഷയം തന്നെയാകുന്നു.

‘സാറാ’ ആദ്യതവണ ഓപ്പൺ ചെയ്യുമ്പോൾ കോൺടാക്ട്സ് അക്സസ്സ് ചെയ്യാൻ വേണ്ടി അനുവാദം ചോദിക്കുന്നുണ്ട്. എന്നാൽ എത്രത്തോളമെന്നോ ഏതു തരത്തിൽ എന്നോ വിശദീകരണം ഇല്ല. ഈ ആപ്പ് പ്രവർത്തിക്കുന്നത് കോൺടാക്ട്സ് കൊണ്ട് തന്നെ ആയതിനാൽ ആ വിഷയത്തിൽ സംശയങ്ങളില്ല. ആൻഡ്രോയിഡ്, ഐ ഓഎസ് പ്ലാറ്റുഫോമുകളിൽ നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കോണ്ടാക്ടുകൾ അക്സസ്സ് ചെയ്യാൻ അനുവാദം കൊടുത്തില്ലെങ്കിലും ഉപയോഗിക്കാൻ സാധിക്കും. പക്ഷെ ‘സാറായുടെ പൂർണ പ്രവർത്തനത്തിന് ഇവ കൂടിയേ തീരൂ.

‘സാറാഹ്’യിൽ ഫ്രണ്ട് ലിസ്റ്റ് ഇല്ല, പക്ഷെ സെർച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നാൽ അതിലൂടെ കോണ്ടാക്ട് നമ്പർ വെച്ച് കണ്ടെത്താനുള്ള വഴികളും ഇല്ല. ഒപ്പം നിങ്ങളുടെ കോൺടാക്ട്സ് ലിസ്റ്റിൽ ഉള്ള ആരൊക്കെ ഈ സേവനം ഉപയോഗിക്കുന്നു എന്ന് അറിയാനും നിങ്ങൾക്ക് പറ്റില്ല.

സുരക്ഷാ വിദഗ്ദനായ ഇദ്ദേഹം BURP Suite എന്ന ട്രാക്കിംഗ് സോഫ്റ്റ്‌വെയർ വഴി ആൻഡ്രോയിഡ് ഫോണിൽ അൽപനേരം ‘സാറാ’യുടെ പ്രവർത്തനം നിരീക്ഷിക്കുകയുണ്ടായി. ആൻഡ്രോയിഡ് 5.1.1 അധിഷ്ഠിത സാംസങ് ഗാലക്സി എസ് 5 ൽ ആയിരുന്നു നിരീക്ഷണം. ഇദ്ദേഹത്തിന് കിട്ടിയ റിസൾട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഫോണിലുള്ള ഇമെയിൽ കോൺടാക്ട്സ്, ഫോൺ കോൺടാക്ട്സ് എന്നിവ ‘സാറാഹ്”യുടെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നതായിട്ടാണ് റിസൾട്ടുകൾ വന്നത്. പിന്നീട് ആപ്പിൾ ഐ ഓഎസിലും ഇദ്ദേഹം ഇത് ചെയ്തുനോക്കി. ഇതേ സ്ഥിതി തന്നെയായിരുന്നു അതിലും.

“നിങ്ങൾ ഈ ആപ്പിലേക്ക് ലോഗിൻ ചെയ്യന്നതോടെ നിങ്ങളുടെ ഫോൺ കോൺടാക്ട്സ്, ഇമെയിൽ കോൺടാക്ട്സ് എന്നിവ ശേഖരിക്കപ്പെടുന്നു” ഇദ്ദേഹം പറഞ്ഞു.

ആൻഡ്രോയിഡ് ഫോണുകളിൽ ആൻഡ്രോയിഡ് 6 മുതൽ ഒട്ടനവധി സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ ഒരു പരിധി വരെ ഇതിനു പരിഹാരം കാണാൻ പറ്റും. പുതിയ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഏതൊക്കെ കാര്യങ്ങൾ ആപ്പ് ശേഖരിക്കണം എന്ന് നിങ്ങളോട് ചോദിക്കും.

എന്നാൽ ഇപ്പോഴും ലോകത്ത് പകുതിയിലധികം ആളുകൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് 6 നു താഴെ ഉള്ള വേർഷനുകൾ ആയതിനാൽ മാന്വൽ ആയി ഇവ സെറ്റിങ്സിൽ പോയി മാറ്റേണ്ടി വരും. അതിനായി സെറ്റിങ്സിൽ ആപ്പ് സെറ്റിങ്സിൽ ‘ഗ്രാൻഡ് പെർമിഷൻ’ ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ വിവരങ്ങൾ, മറ്റു ഫയലുകൾ എന്നിവയെ സംബന്ധിച്ചു അല്പം ശ്രദ്ധ പുലർത്തുന്ന ആളാണ് നിങ്ങൾ എങ്കിൽ ഈ കാര്യത്തെ സംബന്ധിച്ചു വ്യക്തമായ ഒരു വിവരം ലഭിക്കും വരെയെങ്കിലും ആപ്പ് ഡൌൺലോഡ് ചെയ്യാതിരിക്കുക. അല്ലാത്തവർക്ക് ഉആയോഗിക്കാം. ഇനി ‘സാറ’ ഉപയോഗിക്കാൻ നിങ്ങൾക്ക് അത്രക്കും താല്പര്യം ഉണ്ടെങ്കിൽ വെബ്സൈറ്റ് വഴി ഉപയോഗിക്കുക. നിങ്ങളുടെ വിവരങ്ങൾ സൈറ്റ് വഴി എടുക്കാൻ പറ്റില്ല എന്നത് തന്നെ കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News