Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:36 pm

Menu

Published on August 24, 2017 at 12:11 pm

വെറും തുറന്നുപറച്ചിലുകള്‍ക്കുള്ളതല്ല സാറാഹ്

sarahah-using-app-address-child-sexual-abuse

സാറാഹ് (Sara-hah) എന്ന ആപ്ലിക്കേഷനും വെബ് സൈറ്റുമെല്ലാം അതിന്റെ വ്യത്യസ്ഥത കൊണ്ട് ഈയിടെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ലിംഗ സമത്വത്തിനും മനുഷ്യാവകാശത്തിനുമായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ എവെയറാണ് (AWA-R-E) ഇതിനു പിന്നില്‍.

നേരിട്ട് പറയാന്‍ മടിയുള്ള കാര്യങ്ങള്‍ തുറന്നുപറയുക എന്നതിനപ്പുറം സാറാഹ്ക്ക് മറ്റൊരു ദൗത്യവുമുണ്ട്. ബാലപീഡനങ്ങള്‍ തടയാനും ബോധവല്‍ക്കരണത്തിനും ഇവര്‍ സാറാഹ് ആപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. പേരുകള്‍ വെളിപ്പെടുത്താതെ തന്നെ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം പോലുള്ള സംഭവങ്ങളില്‍ പരാതി നല്‍കാന്‍ ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും വെബ് സൈറ്റും സഹായിക്കുന്നു.

എവയറിന് കീഴില്‍ സേവ് ദി സ്മൈല്‍സ് എന്ന പേരിലൊരു കുട്ടികളുടെ അവകാശത്തിനും ബാലപീഡനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സംഘമുണ്ട്.

ഇവര്‍ സ്വാതന്ത്ര്യദിനത്തില്‍ പുതിയൊരു വെബ് പേജ് തുടങ്ങിയിരുന്നു. ബാലപീഡനം സംബന്ധച്ചുള്ള സംശയങ്ങളും ആശങ്കകളും അനുഭവങ്ങളും പങ്കുവെക്കാനൊരിടമെന്ന നിലയിലാണ് പേജ് ആരംഭിച്ചത്.

ബാലപീഡനത്തിനെതിരെ എങ്ങനെ പരാതി നല്‍കാം, ഇത്തരം പീഡനങ്ങള്‍ക്കിരയായവരെ എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം എന്നിങ്ങനെ പോകുന്നു ഈ പേജ് വഴി ലഭിച്ച പ്രധാന ചോദ്യങ്ങള്‍. പലരും സ്വന്തം അനുഭവങ്ങളും ഈ വെബ്സൈറ്റ് വഴി പങ്കുവെച്ചു. ജീവിതത്തില്‍ മുമ്പെങ്ങും തുറന്നുപറയാത്ത സംഭവങ്ങളാണ് ഇവരില്‍ പലരും സാറാഹിന്റെ സേവ് ദി സ്മൈല്‍ പേജ് വഴി പങ്കുവെച്ചത്.

സ്വന്തം അമ്മാവനാണ് പതിനഞ്ചാം വയസില്‍ തന്നെ പീഡിപ്പിച്ചതെന്ന് പറയുന്ന ഒരാള്‍ ഇക്കാര്യം ഇതുവരെ മാതാപിതാക്കളോട് പോലും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. കാമുകനില്‍ നിന്നും ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നവര്‍ പോലും അനുഭവങ്ങള്‍ പങ്കുവെച്ചവരിലുണ്ട്.

ഇത്തരം സന്ദേശങ്ങള്‍, ഉറവിടം വെളിപ്പെടുത്താതെ ഫേസ്ബുക്കിലൂടെ സേവ് ദി സ്മൈല്‍ ടീം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ബാലപീഡനങ്ങളെക്കുറിച്ചറിയുന്ന 90 ശതമാനം പേരും ഇക്കാര്യം പലകാരണങ്ങളാല്‍ പുറത്തുപറയാറില്ല. ഇതിനൊരു മാറ്റം വരണമെങ്കില്‍ ബാലപീഡനത്തെക്കുറിച്ച് അറിവും കൂട്ടത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനൊരു ഇടവും ആവശ്യമാണെന്ന് കണ്ടാണ് എവെയര്‍ ഓണ്‍ലൈന്‍ പ്രചരണത്തിന് തുടക്കം കുറിച്ചത്. സാറാഹ് ആപ്ലിക്കേഷനും ഈ വെബ് പേജുമെല്ലാം ഇതിന്റെ ഭാഗങ്ങളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News