Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുപ്പൂർ :ലോകത്തൊന്നു ഇല്ലാത്ത ശിക്ഷാ നടപടിയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്കൂളിൽ ഉള്ളത്. അതും പെണ്‍കുട്ടികൾക്ക്.ക്ലാസിന് വൈകി എത്തിയാൽ ‘ചുംബനം നല്‍കണം’ എന്നതാണ് ഈ സ്കൂളിലെ ശിക്ഷാ നടപടി. സ്കൂളിലെ സെക്രട്ടറിയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ ശിക്ഷിച്ചത് .സ്‌കൂള്‍ സെക്രട്ടറി (43) കതിരേശനാണ് പെണ്‍കുട്ടികളെ തന്റെ റൂമില്‍ വിളിച്ചുവരുത്തി വൈകി വരുന്നതിന്റെ ശിക്ഷ എന്ന പേരില്‍ ഉമ്മ വെച്ചിരുന്നതത്രെ. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനികളോടാണ് ഇയാള്‍ വൈകി വരുന്നതിന്റെ ശിക്ഷ എന്ന പേരില്‍ അപമര്യാദയായി പെരുമാറിയത്.പെണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും ആരും അത് കാര്യമായി എടുത്തില്ല. ക്ലാസ് ടീച്ചറോടും പ്രിന്‍സിപ്പാളിനോടും പരാതി പറഞ്ഞെങ്കിലും അവരും നടപടിയൊന്നും എടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്.രക്ഷിതാക്കള്‍ കൂട്ടമായി സ്‌കൂളിലെത്തി ചുംബനവീരനായ സ്‌കൂള്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കതിരേശന്റെ റൂമില്‍ കയറിയ രക്ഷിതാക്കളില്‍ ചിലര്‍ ഇയാളെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.
Leave a Reply