Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 7:34 pm

Menu

Published on January 19, 2015 at 2:48 pm

ഒബാമയുടെ ഇന്ത്യ സന്ദർശനം ;അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു

security-increased-in-j-and-k-ahead-of-obamas-visit

ന്യൂഡല്‍ഹി: പ്രസിഡൻറ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട്‌ രാജ്യാന്തര അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. സന്ദര്‍ശന വേളയില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടർന്നാണ്‌ സുരക്ഷ ശക്തമാക്കിയത്. ഒബാമയുടെ സന്ദര്‍ശന വേളയില്‍ അനിഷ്ട സംഭവമുണ്ടായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിപ്പബ്ലിക്ക്‌ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ഒബാമയ്ക്കുവേണ്ടി രാജ്യം കണ്ടതിൽ വെച്ച്‌ അത്യപൂർവ്വമായ സുരക്ഷാ സംവിധാനങ്ങളാണ്‌ കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്‌. റിപ്പബ്ലിക്ക്‌ ദിന പരേഡിൽ പങ്കെടുക്കുന്ന ഒബാമ തൊട്ടടുത്ത നഗരങ്ങളായ ആഗ്ര, വാരാണസി എന്നീവിടങ്ങളിൽ താജ്മഹൽ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കും. ഇവിടെയെല്ലാം തന്നെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്‌. പാകിസ്ഥാൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന അൽ-ഖ്വയിദ, ഐഎസ്‌, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളാണ്‌ പ്രധാന വെല്ലുവിളി ഉയർത്തുന്നത്‌. നിരവധി ഭീകരാക്രമണങ്ങൾ രാജ്യത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൈനിക കേന്ദ്രങ്ങൾ വരെ ഭീഷണി നേരിടുന്നുണ്ട്‌. ലഷ്‌കറെ തോയിബ പരിശീലനം ലഭിച്ച ഇരുനൂറില്‍ ഏറെ ഭീകരര്‍ അതിര്‍ത്തിയ്ക്കപ്പുറം കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News