Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:33 pm

Menu

Published on August 8, 2016 at 9:02 am

സെല്‍ഫി എടുക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ….!!

selfie-near-train-can-now-land-you-in-jail

മുംബൈ : സെൽഫി ഭ്രാന്ത് തലയ്ക്കു പിടിച്ചവർക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ.. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി ഇവരെ നിലയ്ക്കു നിര്‍ത്താന്‍ തന്നെയാണ് റെയില്‍വേയുടെ ശ്രമം. ഇനി മുതല്‍ ട്രെയിനിലോ റെയില്‍വേ സ്‌റ്റേഷനിലോ നിന്ന് സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ 1989ലെ റെയില്‍വേ നിയമത്തിലെ 145, 147, 153 വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് തീരുമാനം. ട്രെയിൻ ഇല്ലാത്ത റെയിൽപ്പാളത്തിൽനിന്നു സെൽഫിയെടുത്താൽ 145–ാം വകുപ്പ് ചുമത്തി കേസെടുക്കും. ചരക്കു ട്രെയിനിനു സമീപം നിന്നാണു സെൽഫിയെങ്കിൽ, 145, 147 വകുപ്പുകൾ ചുമത്തും.പ്രകൃതി സുന്ദരമായ റെയില്‍വേ സ്റ്റേഷനിലും റെയില്‍ ട്രാക്കില്‍ നിന്നും മാത്രമല്ല കുതിച്ചെത്തുന്ന ട്രെയിനിനു മുന്‍പില്‍ കയറിനിന്നുവരെ പടമെടുക്കുന്ന ഫ്രീക്ക് സെല്‍ഫി ആരാധകരെ പൂട്ടാനായി തന്നെയാണ് റെയില്‍വെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അതിസാഹസികമായി എടുക്കുന്ന സെല്‍ഫി കാരണം അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സിആര്‍പിഎഫ് ചൂണ്ടിക്കാണിക്കുന്നു. ഇവ നിയന്ത്രിക്കേണ്ടത് തന്നെയാണ്, സെല്‍ഫി എടുക്കുമ്പോള്‍ അവരുടെ ശ്രദ്ധ അതില്‍ മാത്രമായിരിക്കും, എന്നാല്‍ ഇവര്‍ ചിന്തിക്കുന്നതിലും വേഗത്തിലായിരിക്കും ട്രെയിന്‍ എത്തുന്നതും അപകടം സംഭവിക്കുന്നതും സിആര്‍പിഎഫ് വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News