Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2026 12:44 am

Menu

Published on April 24, 2013 at 6:53 am

സെല്‍റ്റിക് പരിശീലന ക്യാമ്പില്‍ മൂന്നു മലയാളി താരങ്ങള്‍

seltic-training-camp

ബംഗളൂരു: മഹീന്ദ്ര ഇന്‍റര്‍ സ്കൂള്‍ ചലഞ്ചിന്‍െറ ഫൈനലിലെത്താന്‍ സാധിച്ചില്ലെങ്കിലും യൂറോപ്യന്‍ ക്ളബായ സെല്‍റ്റിക് നടത്തുന്ന പരിശീലന ക്യാമ്പില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. മഹീന്ദ്ര ഇന്‍റര്‍ സ്കൂള്‍ മത്സരത്തിന്‍െറ അവസാന റൗണ്ടിലെത്തിയ കോഴിക്കോട് സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥികളായ ലാസിം അലി, ജാവേദ് ഹസന്‍, ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ബംഗളൂരുവില്‍ നടക്കുന്ന 22 അംഗ സെല്‍റ്റിക് കോച്ചിങ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്യാമ്പില്‍ മികവ് തെളിയിക്കുന്ന നാല് പേരെ സെല്‍റ്റിക് സ്കോട്ലന്‍ഡില്‍ കൊണ്ടുപോയി പരിശീലനം നല്‍കും.
സംസ്ഥാന തലത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് ദേശീയ തലത്തില്‍ മാറ്റുരക്കാന്‍ ടീമുകളെത്തിയത്. ദല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂളുകളാണ് ഫൈനല്‍ റൗണ്ട് കളിക്കാന്‍ എത്തിയത്. കേരളത്തില്‍ നിന്ന് ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടിയത് കോഴിക്കോട് സെന്‍റ് ജോസഫ് ബോയ്സ് ഹൈസ്കൂളായിരുന്നു.  ഫൈനല്‍ റൗണ്ടില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് കേരള ടീമിന് വിജയിക്കാനായത്. മുന്നേറ്റ താരങ്ങളായ ജാവേദും ലിയോണ്‍ അഗസ്റ്റിനും ഫൈനല്‍ റൗണ്ടില്‍ മൂന്ന് വീതം ഗോളുകള്‍ അടിച്ചിരുന്നു. കെ. ബാലകൃഷ്ണനാണ് സെന്‍റ് ജോസഫ് സ്കൂളിന്‍െറ പരിശീലകന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News