Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 12:26 pm

Menu

Published on November 27, 2014 at 12:04 pm

കടലിലിൽ നഗരം നിര്‍മ്മിക്കാന്‍ ഒരുങ്ങി ജപ്പാന്‍ കമ്പനി

shimizu-corporation-reveals-ocean-spirals-concepts-that-could-house-cities-underwater

ടോക്കിയോ: കടലിനടിയില്‍ നഗരം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ ഷിമിസു കോര്‍പ്.അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി     5000 പേർക്ക്  താമസിക്കാൻ വിധമാണ്  നഗരം രൂപകൽപ്പന ചെയ്യുന്നത്. നഗരത്തിന്റെ മുകള്‍ ഭാഗം 500 മീറ്റര്‍ വ്യാസമുള്ള സ്ഫടിക ഗോളവുമായി ബന്ധിപ്പിച്ച നിലയിലാണ്. ചുരുള്‍ രൂപത്തില്‍ അടിഭാഗം കടലിനടിയില്‍ ബന്ധിപ്പിച്ചിരിക്കും. കൊടുങ്കാറ്റുണ്ടായാല്‍ നഗരത്തെ താങ്ങി നിര്‍ത്താന്‍ സാധിക്കുന്നു. അടിതട്ടിലാണ് ഊര്‍ജ്ജോത്പാദന കേന്ദ്രം. മീഥെയ്ന്‍ പുറപ്പെടുവിക്കുന്ന സൂക്ഷ്മ ജീവികളെ ഉപയോഗിച്ചായിരിക്കും ഊര്‍ജ്ജത്തിന്റെ നല്ലൊരുഭാഗം കണ്ടെത്തുക. കൂടാതെ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുകയുമാകാം. ഇനി കാലാവസ്ഥ മോശമായി കടല്‍ പ്രക്ഷുബ്ധമാകുകയാണെങ്കില്‍ നഗരം തകരില്ലെ എന്ന സംശയത്തിന്റെ കാര്യമേയില്ല. കാരണം മാതൃകയനുസരിച്ച് മോശം കാലാവസ്ഥയില്‍ ഈ ഗോള നഗരത്തെ ഒന്നാകെ തിരമാലകള്‍ക്കടിയിലേക്ക് താഴ്‌ത്താനും കഴിയും. ഷിമിസു കോര്‍പറേഷന്‍ പറഞ്ഞിരിക്കുന്നത് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ നഗരം പണിതിരിക്കുമെന്നാണ്.16 ലക്ഷം കോടി രൂപയോളം ചെലവില്‍ അഞ്ചു വര്‍ഷമെടുക്കും ഇത്തരമൊരു നഗരം പണി പൂര്‍ത്തിയാക്കാനെന്ന് ഈ കമ്പനി പറയുന്നു. പിന്നീടുണ്ടാക്കുന്ന ഇത്തരം നഗരങ്ങള്‍ക്ക് ചെലവ് കുറയുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News