Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി കപിൽ സിബലിന് 110 കോടി രൂപയുടെ സ്വത്തുള്ളതായി റിപ്പോർട്ട്.വ്യാഴാഴ്ച മന്ത്രി നൽകിയ നാമനിർദ്ദേശ പട്ടികയിലാണ് തൻറെ സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയത്.വീടും ഭൂമിയുമടക്കം 60.5 കോടിയുടെ ആസ്തിയാണ് മന്ത്രിക്കുള്ളത്.ഗുര്‍ഗോണില്‍ 12.16 കോടിയുടെ ഫ്ലാറ്റും മഹാറാണി ബാഗില്‍ 44.4കോടിയുടെ ബംഗ്ലാവും ഫരീദാബാദില്‍ അഞ്ച് കോടിയുടെയും ഗുര്‍ഗോണില്‍ മൂന്ന് കോടിയുടെയും പ്ലോട്ടുകളും സിബലിനുണ്ട്.കൂടാതെ വാഹനങ്ങളും സ്വര്‍ണവുമായി 12 കോടിയുടെ സ്വത്തും 5.6 കോടി രൂപയുടെ വിവിധ ഷെയറുകളും 19.5 മ്യൂചല്‍ ഫണ്ടുകളും 1.5 കോടിയുടെ സ്ഥിര നിക്ഷേപവും കപിലിനുണ്ട്.
Leave a Reply