Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീ പുരുഷ ഭേദമന്യേ നമ്മളില്‍ മിക്കവരും മുഖക്കുരു കൊണ്ട് പൊറുതി മുട്ടുന്നവരാണ്. മുഖക്കുരു മുഖത്തിന്‍റെ സൌന്ദര്യം നശിപ്പിക്കുന്നു. പ്രായ ഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹാര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നതാണ്. മുഖക്കുരു മാറാനായി പലയാളുകളും അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ മരുന്നുകൾ പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ ചില ആളുകളിൽ ഇത്തരം ചികിത്സകൾ ഫലിക്കാതെ വരാറുണ്ട്. മുഖക്കുരു പെട്ടെന്ന് മാറാൻ നമ്മുടെ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്.
1.ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. ഉദാഹരണം മത്സ്യം, വാള്‍നട്‌സ്, ഫല്‍ക്‌സ് സീഡ് എന്നിവ. അതുപോലെ പച്ചക്കറികളും ഇതിന് സഹായിക്കും.
2.ഗ്രാമ്പൂ,ജാതിക്ക എന്നിവ ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖക്കുരു പെട്ടെന്ന് മാറാൻ സഹായിക്കും.
–
–
3.ഒരു ചെറിയ ഐസ് കട്ട എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് സാവധാനത്തിൽ മസാജ് ചെയ്യുക. ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളര്‍ പോവുകയും ചെയ്യും.
4.മുഖക്കുരു വരാതിരിക്കാൻ നല്ല മാർഗ്ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. മിക്ക അസുഖത്തിനും കുറെ വെള്ളം കുടിക്കുന്നത് ഒരു പ്രതിവിധിയാണ്.
–
–
5.ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു ഉണ്ടാകില്ല. ജീരകത്തില്‍ അടങ്ങിയ സിങ്ക് മുഖക്കുരുവിനെ പ്രതിരോധിക്കുന്നതാണ്. ജീരകവെള്ളം സ്ഥിരമായി കുടിക്കുന്നതും മുഖക്കുരു ഉണ്ടാകാതിരിക്കാൻ സഹായിക്കും.
6. തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകുന്നതും, കുടിക്കുന്നതും, മുഖക്കുരുവിന് നല്ലൊരു പ്രതിവിധിയാണ്.
–
–
7.വാഴയുടെ പച്ച നിറമുള്ള മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
8.ദിവസവും തുളസിയിലനീര് മുഖത്ത് തേച്ച് അരമണിക്കൂറ്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.
Leave a Reply