Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:30 am

Menu

Published on May 14, 2015 at 3:42 pm

രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം തുടരാം : സുപ്രീം കോടതി

sinhas-meetings-inappropriate-need-to-be-investigated-sc

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ സിബിഐ മേധാവി രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. സിന്‍ഹക്കെതിരെ അന്വേഷണം നടത്താന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് കോടതി അനുമതി നല്‍കി. മദന്‍ ബി ലോകൂരിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിന്ഹക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജൂലായ് ആറിനകം പ്രതികരണം അറിയിക്കാന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെയല്ലാതെ, രഞ്ജിത് സിന്‍ഹ തനിച്ചും കേസിലെ ആരോപണ വിധേയരുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ആരോപണ വിധേയരായ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് രഞ്ജിത് സിന്‍ഹയ്ക്കെതിരെ അന്വേഷണം.

ഇതിന് തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം പ്രശാന്ത് ഭൂഷനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിന്‍ഹ നല്‍കിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

Loading...

Comments are closed.

More News