Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി 21 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വില്ക്കുന്നതിനുള്ള നിയമം കർശനമാക്കും .നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്കായിരുന്നു പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള വിലക്ക്.എന്നാൽ ഈ വിലക്കാണ് ഇത്തവണ 21 വയസ്സുള്ളവർക്കുകൂടെ ബാധകമാക്കാൻ പോകുന്നത്. സിഗരിറ്റിന്റെ ചില്ലറ വില്പന തടയാനും ഈ നിയമം ലക്ഷ്യമിടുന്നു. അതോടപ്പം നിയമ വ്യവസ്ഥകൾ നടപ്പിലാക്കാൻ ദേശിയ നിയമ നിയന്ത്രണ സംഘടനെ രൂപികരിക്കും.പൊതുസ്ഥലത്ത് പുകവലിക്കുന്നവർക്ക് ഇനി പിഴ 200 ൽ നിന്ന് ആയിരം രൂപയായി ഉയർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.ഈ വ്യവസ്ഥ സർക്കാർ കൊണ്ടു വരുന്ന പുകയില ഉത്പന്നങ്ങൾ നിരോധിക്കുന്ന നിയമത്തിൽ ഉൾപ്പെടുത്തും. തുടക്കത്തിൽ 18 വയസ്സിന് താഴെയുള്ളവരിൽ പുകയില ഉത്പന്നങ്ങൾ വിലക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള നിയമമായിരുന്നു. എന്നാൽ ഇത് ഇനി 21 ആയും പിന്നീട് 23 ലേക്കും 25 വയസിലേക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന പ്രായ പരിധി ഉയർത്തും.പൂർണമായും പുകയില ഉത്പന്നങ്ങൾ നിരോധിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴുള്ള നിയമത്തിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകള്‍, വിമാനതാവളങ്ങൾ എന്നി പൊതുസ്ഥലങ്ങളിൽ പുകവലിക്കാൻ പ്രത്യേക സ്ഥലം നിർദേശിച്ചിരുന്നു.എന്നാൽ നിയമങ്ങൾ ഉണ്ടായിട്ടും പുകവലി കുറയുന്നില്ല എന്ന് ബിൽ ചൂണ്ടി കാണിച്ചു. ഹോട്ടലുകളിലും,റസ്റ്റോറന്റുകളിലും പുകവലിക്കുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തുമെന്ന് നിയമം ശുപാർശ ചെയ്യുന്നുണ്ട് .എന്നാൽ അന്താരാഷ്ട്ര വിമാനതാവളങ്ങളിൽ പ്രത്യേകനിബന്ധനകളോടെ പുകവലി അനുവദിക്കും.
Leave a Reply