Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: അമേഠിയിലെ സ്ത്രീകള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 12,000 സാരികള്‍.ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് കരുതുന്ന അമേഠി ലോക്‌സഭാമണ്ഡലത്തില്‍ സ്‌മൃതി ഇറാനിക്കു വേണ്ടി അടുത്ത അനുയായി വിജയ് ഗുപ്‌തയാണ് സാരി വിതരണം നടത്തിയത്. തുടക്കത്തില്‍ 12,000 സാരികളാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും പിന്നീടത് 15,000 ആക്കുകയായിരുന്നുവെന്നും വിജയ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഗൗരിഗാഞ്ച്, ടിലോയ്, ജഗ്ദീശ്പൂര്‍, അമേഠി, സലോണ്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് സാരി വിതരണം ചെയ്തത്.വിതരണം ചെയ്യാനുള്ള സാരികള്‍ തിരഞ്ഞെടുത്തത് സ്മൃതി ഇറാനി തന്നെയാണെന്നും ടെക്‌സ്റ്റൈല്‍ മില്ലുകളില്‍ നിന്ന് നേരിട്ട് വരുത്തിച്ച സാരികളാണ് അവയെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയെ തനിയ്ക്ക് അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് എതിര്‍കക്ഷികളുടെ ആരോപണം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ തോല്‍പിച്ച മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ അമേഠി. കോൺഗ്രസിൻറെ കുത്തക മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനി തോറ്റുപോയിരുന്നു.
–
–
Leave a Reply