Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മസ്‌കറ്റ്: ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍ കഴിഞ്ഞ ദിവസം ഒരു അപ്രതീക്ഷിത അതിഥിയെത്തി. എന്നാല്‍ ഈ അതിഥി കാരണം വിമാനം റദ്ദാക്കുകവരെ ചെയ്തു.
കക്ഷി മറ്റാരുമല്ല ഒരു പാമ്പാണ്. ഞായറാഴ്ച മസ്‌ക്കറ്റില്‍ നിന്നും ദുബായിലേക്കു പോകേണ്ട എമിറേറ്റ്‌സ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാര്‍ ബാഗേജുകള്‍ സൂക്ഷിക്കുന്നിടത്താണ് ജീവനക്കാര്‍ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്. തുടര്‍ന്ന് വിമാനം റദ്ദാക്കി തിരച്ചില്‍ തുടരുകയായിരുന്നു.
പാമ്പിനെ നീക്കം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി. പാമ്പിനെ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി ക്ലീനിങ്ങ് വിഭാഗത്തെയും എന്‍ജിനീയറിങ്ങ് വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്കു നേരിട്ട ബുദ്ധിമുട്ടിന് എമിറേറ്റ്‌സ് അധികൃതര്‍ നിരുപാധികം ക്ഷമ ചോദിച്ചു. വിമാനത്തില്‍ പാമ്പു കയറുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ എയ്‌റോമെക്‌സിക്കോ വിമാനത്തില്‍ തൂങ്ങിയാടിയ ഒരു പാമ്പ് വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം. ദുബായിയില്‍ ഇതിനു മുന്‍പ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Leave a Reply