Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:രാജസ്ഥാനില്‍ സംഭാര്‍ തടാകത്തിനടുത്ത് 4000 മെഗാവാട്ട് ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി പദ്ധതി വരുന്നു.ജയ്പൂരില്‍നിന്ന് 75 കിലോമീറ്റര്‍ അകലെ സംഭാര്‍ സാള്‍ട്ട്സ് ലിമിറ്റഡിൻറെ 23,000 ഏക്കര്‍ സ്ഥലത്താണ് കേന്ദ്ര സര്‍ക്കാറിൻറെ ഈ സ്വപ്നപദ്ധതി സ്ഥാപിക്കുക.സോളാര്‍ എനര്‍ജി കോര്‍പറേഷന്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, രാജസ്ഥാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റ്സ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍) ആണ് പ്ളാന്‍റ് നിര്‍മിക്കുന്നത്.ആദ്യഘട്ടമായ 1000 മെഗാവാട്ട് പ്ളാന്‍റ് 2016ഓടെ പ്രവര്‍ത്തനക്ഷമമാകും.എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 6000 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Leave a Reply