Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഏത് മേഖലകളിലുള്ളവരാണെങ്കിലും, പ്രശസ്തരുടെയെല്ലാം ആഘോഷങ്ങൾ ഇന്റർനെറ്റിൽ ഒന്നു പരതിയാൽ കിട്ടും. എന്നാൽ വർഷങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയ ഒട്ടും പ്രചാരത്തിൽ അല്ലാതിരുന്ന കാലത്തു നടന്നൊരു സെലിബ്രിറ്റി വിവാഹം ഇന്നു വൈറലാവുകയാണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും വിവാഹ വിഡിയോ ആണത്. ബ്ലാക്ക് ആൻറ് വൈറ്റ് നിറത്തിലുള്ള വിഡിയോയിൽ നവദമ്പതികൾ പൂമാല കൈമാറുന്നതും ഔദ്യോഗിക രേഖകളിൽ ഒപ്പു വെക്കുന്നതുമെല്ലാം കാണാം. ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് പൊതുജനങ്ങൾക്കായി ആർക്കൈവിൽ സൂക്ഷിച്ചിരുന്ന വിഡിയോ പുറത്തുവിട്ടത്.
പരമ്പരാഗത രീതിയിലുള്ള ബന്ധാഗാലയും സഫായുമണിഞ്ഞ ഇരുപത്തിമൂന്നുകാരന്‍ രാജീവും സാരി അണിഞ്ഞെത്തിയ ഇരുപത്തിയൊന്നുകാരി സോണിയയും വിവാഹത്തിനു ശേഷം കേക്ക് മുറിക്കുന്ന ചടങ്ങുമുണ്ട്. അന്നത്തെ പ്രധാനമന്ത്രിയും രാജീവ് ഗാന്ധിയുടെ അമ്മയുമായ ഇന്ദിരാഗാന്ധിയും പ്രസിഡന്റ് സാക്കിർ ഹുസൈൻ, രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധി, വിജയ് ലക്ഷ്മി പണ്ഡിറ്റ്, സോണിയയുടെ ബന്ധുക്കൾ എന്നിവരെ ചടങ്ങിൽ കാണാം.
–
–
Leave a Reply