Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാൽ: മധ്യപ്രദേശിൽ ആംബൂലൻസ് കിട്ടാതെ വന്നതിനെ തുടർന്ന് അമ്മയുടെ മൃതദേഹം മക്കൾ 12 കിലോമീറ്റർ ദൂരം കൊണ്ടുപോയത് ബൈക്കിലിരുത്തി. .സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് ഈ ദുരവസ്ഥ.ആരോഗ്യം വഷളായതോടെ പാര്‍വത ഭായിയെ ആശുപത്രിയിലേക്കെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം തേടി.എന്നാല്‍ അമ്മയുടെ അവസ്ഥ മോശമാകുന്നത് കണ്ടതോടെ ബൈക്കിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.12 കിലോമീറ്റര്‍ സഞ്ചരിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പാര്‍വത മരിച്ചിരുന്നു.മൃതദേഹം തിരിച്ച് വീട്ടിലെത്തിക്കാന്‍ ആസ്പത്രി അധികൃതരോട് ആംബുലന്‍സ് സഹായം ചോദിച്ചു. ഇത്തവണ ആംബുലന്‍സ് കിട്ടിയെങ്കിലും പക്ഷേ ഡ്രൈവര്‍ മൃതദേഹവുമായി ഉലട്ടിലേക്ക് പോകാന്‍ തയാറായില്ല. െ്രെഡവറോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നപ്പോള്‍ മറ്റ് മാര്‍ഗമൊന്നുമില്ലാതെ അമ്മയുടെ മൃതദേഹം ബൈക്കിന് നടുവിലിരുത്തിയാണ് 12 കിലോമീറ്റര്‍ ദൂരം കൊണ്ടുപോയത്ഒഡീഷയില്‍ ആംബുലന്‍സ് കിട്ടാതെ വന്നതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 10 കിലോമീറ്റര്‍ നടന്ന ഭര്‍ത്താവിന്റെ വാര്‍ത്ത എല്ലാവരേയും ആഴത്തില്‍ വേദനിപ്പിച്ചിരുന്നു.ഇതിന് പുറമേ നിസഹായരായ പലവരുടേയും അവസ്ഥകള്‍ വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ് .
Leave a Reply