Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോഹന്നാസ്ബര്‍ഗ്: ലോകത്തെ ആദ്യ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണിലെ ടിഗര്‍ബര്‍ഗ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. 21വയസുകാരനായ യുവാവിന്റെ ലിംഗമാണ് മാറ്റിവച്ചത്.ആഫ്രിക്കയിലെ ആചാരങ്ങളുടെ ഭാഗമായി ജനനേന്ദ്രിയത്തിന്റെ അഗ്രം മുറിച്ചു കളയുന്ന ചടങ്ങിനിടെചടങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ യുവാവിൻറെ ലിംഗം പൂര്‍ണമായും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിച്ചു മാറ്റിയിരുന്നു. ഇയാള്‍ക്കാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടറുമാര്‍ പുതിയ ലിംഗം വച്ചുപിടിപ്പിച്ചിരിക്കുന്നത്. മരിച്ചയാളുടെ ലിംഗം യുവാവിന്റെ ശരീരത്തില്‍ ശസ്ത്രക്രിയയിലൂടെ ചേര്‍ക്കുകയായിരുന്നു. സ്റ്റെല്‍നെസ്‌ബോഷ് സര്‍വകലാശാലയിലെ ഫ്രാങ്ക് ഗ്രേയ്‌വിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇയാള്‍ ഇപ്പോൾ പൂര്‍ണ ആരോഗ്യവാനാണെന്നും ലൈംഗികശേഷി പൂര്‍ണമായും വീണ്ടെടുത്തതായും ഡോക്റ്റര്‍മാര്‍ പറയുന്നു.ലിംഗം മാറ്റിവയ്‌ക്കൽ ഏറ്റവും കൂടുതൽ ആവശ്യമായ രാജ്യങ്ങളിലൊന്നാണു ദക്ഷിണാഫ്രിക്ക എന്നാണു ഡോക്‌ടർമാർ പറയുന്നത്.ലിംഗമാറ്റൽ ശസ്‌ത്രക്രിയ ലോകത്ത് ഏറെ പ്രചാരത്തിലുള്ളതാണെങ്കിലും ഒരു വ്യക്‌തിയുടെ ലിംഗം മറ്റൊരു വ്യക്‌തിയിൽ വിജയകരമായി മാറ്റി സ്‌ഥാപിക്കുന്നത് ഇതാദ്യമായാണ്.