Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌പെയിനില്‍ ഗൂഗിള്‍ ന്യൂസ് സേവനം അവസാനിപ്പിച്ചു. ഗൂഗിള്‍ ന്യൂസില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് പണം നല്‍കണമെന്ന പുതിയ നിയമത്തെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി.സ്‌പെയിനിലെ പുതിയ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം സ്‌പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് ജനുവരി മുതല്‍ പണം നല്‍കണമെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ ഗൂഗിളിനോട് നിര്‍ദ്ദേശിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. ഡിസംബര്‍ പത്തിന് ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്‌പെയിനിലെ പ്രസാദകരെ ഇന്നലെ ഗൂഗിള്‍ ഒഴിവാക്കി. തങ്ങൾ വാർത്തകൾ മാത്രമാണ് നൽകുന്നതെന്നും പരസ്യങ്ങൾ ഉൽപെടുത്തിയട്ടില്ലെന്നുമാണ് ഗൂഗിലിന്‍റെ നിലപാട്. അതുകൊണ്ടുതന്നെ നികുതി നൽകാനാവില്ലെന്ന തീരുമാനമാണ് ഗൂഗിൽ ഏടുത്തിരുക്കുന്നത്. യാഹുനിനെപ്പോലുള്ള മറ്റു വെബ് സർവീസുകളെയും ഇതു ബാധിക്കാൻ സാധ്യതയുണ്ട്.
Leave a Reply