Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 7:33 am

Menu

Published on October 19, 2016 at 10:07 am

ജയലളിതയുടെ രോഗശാന്തിക്കായി ശബരിമലയിൽ ഇന്ന് പ്രത്യേക പൂജ…

special-pooja-performed-at-ayyappa-temple-for-jayalalitha

ശബരിമല: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി ശബരിമലയിൽ ഇന്ന് പ്രത്യേക പൂജ നടക്കും. രാവിലെ അയ്യപ്പ സന്നിധിയില്‍ ഗണപതി ഹോമവും, മൃത്യൂഞ്ജയാര്‍ച്ചനയും വൈകിട്ട് പുഷ്പാഭിഷേകവും മാളികപ്പുറത്ത് ഭഗവതി സേവയും അര്‍ച്ചനയും നടത്തും.

അതേസമയം, ജയലളിതയുടെ ആരോഗ്യ നിലയെക്കുറച്ച് ഇപ്പോളും ദുരൂഹത തുടരുകയാണ്. കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രി അധികൃതര്‍ ഔദ്യോഗിക കുറിപ്പുകള്‍ പുറത്ത് വിട്ടിട്ടില്ല. സെപ്റ്റംബര്‍ 22നാണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അതല്ല കാര്യപ്പെട്ട എന്തോ അസുഖമാണെന്ന് പിന്നീട് റൂമറുകള്‍ പരന്നു.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ഒരു മെഡിക്കന്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിട്ട് ഇപ്പോഴിതാ ഒരാഴ്ച കഴിയുന്നു. റൂമറുകള്‍ അടിച്ചിറക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കേസെടുക്കുന്നുമുണ്ട്. ജയലളിത ആശുപത്രിയിലായി ഒരുമാസം തികയാറാകുമ്പോള്‍ അസാധധാരണമായ ആചാരങ്ങളാണ് ആശുപത്രിക്ക് മുന്നിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അരങ്ങേറുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കാന്‍ വേണ്ടി മുള്ള് വിതറിയ കിടക്കയില്‍ 24 മണിക്കൂര്‍ കിടന്നായിരുന്നു മറ്റൊരാളുടെ അഭ്യാസം. ജയലളിതയുടെ സ്വന്തം മണ്ഡലമായ ആര്‍ കെ നഗറിലാണ് ഏറ്റവും ക്രൂരമായ ഒരു കാഴ്ച കണ്ടത്. കുഞ്ഞ് കുട്ടികളുടെ മേല്‍ ഇരുമ്പ് കമ്പികള്‍ കയറ്റി ചോര പൊടിയുന്ന തരത്തിലാക്കിയായിരുന്നു ഇത്.ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ വേണ്ടി എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ ജീവന്‍ ബലി കൊടുത്ത സംഭവം ഉണ്ടായത് താംബരത്താണ്. സര്‍ഗുണം എന്നയാളാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ 108 പശുക്കളെ അണിനിരത്തി ഗോപൂജയുമുണ്ടായി. റോയപുരം എം.സി. കാമാക്ഷിയമ്മന്‍ കോവിലില്‍ 501 പേര്‍ പാല്‍ക്കുടമേന്തി പൂജ നടത്തി. ജയലളിത ചികിത്സയില്‍കഴിയുന്ന അപ്പോളോ ആസ്​പത്രിക്കുമുന്നിലും പ്രത്യേക പൂജകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News