Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ഓണത്തിന് മലയാളികള്‍ക്ക് നട്ടിലെത്താനായി ബംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. കെ.ആര്‍ പുരം -കൊച്ചുവേളി റൂട്ടില്‍ സുവിധ സ്‌പെഷ്യല്‍ ട്രെയിനാണ് ഓണത്തിന് സര്‍വീസ് നടത്തുക.
26ന് രാത്രി ഏഴിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പകല്‍ 11.15 കൊച്ചുവേളിയില്‍ എത്തും. 27ന് രാത്രി 8.15ന് ട്രെയിന്‍ വീണ്ടും ബംഗളൂരുവിലേക്ക് തിരിക്കും. 28ന് രാവിലെ 11.15ന് കെ.ആര്‍ പുരത്ത് ട്രെയിന്‍ എത്തും.
വൈറ്റ് ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മാത്രമാണ് സ്‌പെഷ്യല്‍ സര്‍വീസിന് ലഭിക്കുക.
Leave a Reply