Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിക്രം സിംഗ് എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്‌തെന്ന കുറ്റത്തിന് പോലീസ് അന്വേഷിച്ചു വരികയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിക്രം സിംഗ് ആണ് മരിച്ചത്.വിക്രമും ഒരു പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വിക്രം തന്റെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടെന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിക്രമിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. വിക്രമിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Leave a Reply