Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 11:26 pm

Menu

Published on January 13, 2016 at 11:59 am

സ്ത്രീകള്‍ ശബരിമലയില്‍ പോകാൻ പാടില്ല; സുപ്രീം കോടതി പറഞ്ഞാലും തെറ്റ് തെറ്റുതന്നെ: സുഗതകുമാരി

sugathakumari-about-sabarimala-issue

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം ആയിക്കൂടെയെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരേ എഴുത്തുകാരി സുഗതകുമാരി രംഗത്ത്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കരുതെന്നും ഉന്നത നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റുതന്നെയാണെന്നും സുഗതകുമാരി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതു മനുഷ്യാവകാശ പ്രശ്‌നമായി കാണാനാവില്ല. അയ്യപ്പനെ പ്രാര്‍ഥിക്കേണ്ടവര്‍ക്കു പ്രാര്‍ഥിക്കാന്‍ വേറെയും നിരവധി ക്ഷേത്രങ്ങളുണ്ടെന്നും സുഗതകുമാരി പറഞ്ഞു.

Loading...

Comments are closed.

More News