Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിൻറെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐയ്ക്ക് വിടാൻ സാധ്യത. ഡല്‍ഹി പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാത്തതിനാലാണ് കേസ് സിബിഐ ക്ക് വിടാൻ പോകുന്നത്.രണ്ടാഴ്ചയ്ക്കകം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേസ് സി ബി ഐയ്ക്ക് വിടും. സുനന്ദയുടെ അടുത്ത ബന്ധുവായ അശോക് കുമാർ ഭട്ടും ബി ജെ പിയും കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമ്മര്‍ദമുണ്ടായതായി പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ സുധീര്‍ ഗുപതയുടെ വെളിപ്പെടുത്തല്‍ വന്നതോടെ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.ഡോക്‌ടര്‍ സുധീര്‍ ഗുപ്‌തയുടെ വെളിപ്പെടുത്തല്‍ എയിംസ് ആശുപത്രി നിഷേധിച്ചെങ്കിലും വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഡല്‍ഹി പോലീസ് മേധാവിയെ വിളിച്ച് സംഭവം ചര്‍ച്ച നടത്തിയിരുന്നു.അന്വേഷണം പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഡല്‍ഹി പോലീസ് ഇതുവരെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടില്ല.