Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2025 6:59 pm

Menu

Published on May 2, 2013 at 6:45 am

സണ്‍റൈസസിന് മുന്നില്‍ മുംബൈ മുട്ടുകുത്തി

sunrise-won

ഹൈദരാബാദ്: സണ്‍റൈസസിന്റെ തിണ്ണമിടുക്കിന് മുന്നില്‍ മുംബൈയും മുട്ടുകുത്തി. തലയെടുപ്പോടെ വന്ന മുംബൈ ഇന്ത്യന്‍സിനെ സ്വന്തം തട്ടകത്തില്‍ ഏഴു വിക്കറ്റിനാണ് ഹൈദരാബാദ് തകര്‍ത്തത്. ഇതോടെ ഹൈദരാബാദ് രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിലെ അപരാജിത റെക്കോഡ് ഭദ്രമായി നിലനിര്‍ത്തിയിരിക്കുകയാണ് സണ്‍റൈസസ്. ആറു ജയങ്ങളില്‍ നിന്ന് 12 പോയിന്റ് നേടിയ ഹൈദരാബാദ് ഇപ്പോള്‍ മുംബൈയ്ക്ക് പിറകില്‍ അഞ്ചാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്കും 12 പോയിന്റാണുള്ളത്.

ബാറ്റിങ്ങില്‍ ദയനീയമായി പരാജയപ്പെട്ട മുംബൈയ്‌ക്കെതിരെ ഹൈദരാബാദിന് വിജയം സമ്മാനിച്ചത് അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവന്ന ശിഖര്‍ ധവാനുമാണ്. ഹോംഗ്രൗണ്ടിലെ വേഗത കുറഞ്ഞ പിച്ചില്‍ എതിരാളികളെ ഇതുവരെ 130 റണ്‍സിനപ്പുറം കടത്താത്ത ബൗളര്‍മാരാണ് ആദ്യം തന്നെ സണ്‍റൈസസിനു മേല്‍ വിജയസൂര്യന്‍ തെളിയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് മുംബൈ നേടിയ നാലിന് 129 എന്ന തുച്ഛമായ സ്‌കോറിനെ ധവാന്റെ ക്ഷമയോടെയുള്ള ബാറ്റിങ്ങിന്റെ ബലത്തിലാണ് 12 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം കളഞ്ഞ് ഹൈദരാബദ് മറികടന്നത്. ധവാന്‍ 55 പന്തില്‍ നിന്ന് പുറത്താകാതെ 73 റണ്‍സെടുത്തു. ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ സംഗകാര 21 പന്തില്‍ നിന്ന് 21 ഉം വിഹാരി 23 പന്തില്‍ നിന്ന് 25 ഉം റണ്‍സെടുത്തു.

സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ടാണ് മുംബൈ ഇന്നിങ്‌സും ഇഴഞ്ഞുനീങ്ങിയത്. 40 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത സ്മിത്താണ് ടോപ്‌സ്‌കോറര്‍ . 27 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അമ്പാട്ടി റായ്ഡു മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയ മറ്റൊരു ബാറ്റ്‌സ്മാന്‍ . തെണ്ടുല്‍ക്കര്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഒരിക്കല്‍ക്കൂടി വിഷമിച്ചു. 12 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് ഇശാന്ത് ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സംഭാവന. രോഹിത് ശര്‍മ 22 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. ഹൈദരാബാദിനുവേണ്ടി ഇശാന്ത് ശര്‍മയും അമിത് മിശ്രയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News